കേരള വനംവകുപ്പില്‍ ഏഴാം ക്ലാസ്സ് പാസായവര്‍ക്ക് വാച്ചര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം

person access_timeNovember 25, 2016

ഏഴാം ക്ലാസ്സ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് കേരള വനംവകുപ്പിന്‍റെ റിസര്‍വ് വാച്ചര്‍/ഡിപ്പോ വാച്ചര്‍/സര്‍വേ ലസ്കര്‍/ടിബി വാച്ചര്‍/ബംഗ്ലാവ് വാച്ചര്‍/ഡിപ്പോ ആന്‍ഡ് വാച്ച് സ്റ്റേഷന്‍ വാച്ചര്‍/പ്ലാന്‍റേഷന്‍ വാച്ചര്‍/മേസ്തിരി/ടിമ്പര്‍ സൂപ്പര്‍വൈസര്‍/ടോപ്പ് വാര്‍ഡന്‍/താണ വാച്ചര്‍/ഡിസ്പെന്‍സറി അറ്റന്‍ഡന്‍റ് എന്നീ തസ്തികകളിലേക്ക് അപേക്ഷിക്കാം. സ്ത്രീകള്‍ക്കും, വികലാംഗരായ ഉദ്യോഗാര്‍ത്ഥികള്‍ക്കും പ്രസ്തുത തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ സാധിക്കുകയില്ല. "വണ്‍ ടൈം രജിസ്ട്രേഷന്‍" വഴി പി.എസ്.സി വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്ത നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കാന്‍ സാധിക്കുക.

16,500-രൂപ മുതല്‍ 35,700-രൂപ വരെയാണ് ശമ്പളസ്കെയില്‍. വിവിധജില്ലകളിലെ ഒഴിവുകളുടെ എണ്ണം താഴെകൊടുത്തിരിക്കുന്ന പട്ടികയില്‍ പറയുന്ന വിധമാണ്.


18-36 വരെയാണ് പ്രായപരിധി. 02-01-1980 നും 01-01-1998 നും ഇടയില്‍ ജനിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അവസരമുണ്ടാകൂ. പട്ടികജാതി-പട്ടികവര്‍ഗ്ഗക്കാര്‍ക്കും മറ്റ് പിന്നോക്ക ജാതികളില്‍ നിന്നുള്ളവര്‍ക്കും സാധാരണയുള്ള പ്രായപരിധി ഇളവ് ലഭ്യമാണ്.

യോഗ്യതകള്‍:

1. 7-ആം ക്ലാസ്സ് പാസായിരിക്കണം. ഡിഗ്രി ഉണ്ടാവാന്‍ പാടില്ല.
2. ഉയരം: കുറഞ്ഞത് 163-സെ.മീ.
3. നെഞ്ചളവ് (സാധാരണ ഗതിയില്‍): കുറഞ്ഞത് 79-സെ.മീ.
4. നെഞ്ചളവ് (വികസിപ്പിക്കുമ്പോള്‍): 5-സെ.മീ വികാസം

ഡിസംബര്‍ 14-ആണ് അപേക്ഷിക്കാനുള്ള അവസാനതീയതി. വിശദവിവരങ്ങള്‍ക്ക് ഈ ലിങ്ക്ഫോളോ ചെയ്യുക.