സ്വകാര്യബാങ്കുകള്‍ മാസം നാലിലധികം നോട്ടിടപാട് നടത്തുന്നതിന് ബുധനാഴ്ച മുതല്‍ ചാര്‍ജ് ഈടാക്കിത്തുടങ്ങി.
മാസം നാലിലധികം നോട്ടിടപാട് നടത്തുന്നതിന് ബുധനാഴ്ച മുതല്‍ ചാര്‍ജ് ഈടാക്കിത്തുടങ്ങി. കൂടുതലായുള്ള ഓരോ ഇടപാടിനും കുറഞ്ഞത് 150 രൂപ വീതമാണ് ഈടാക്കുക. എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്‌സിസ് ബാങ്കുകളാണ് ചാര്‍ജ് ഈടാക്കുന്നത്. നോട്ടില്ലാത്ത സമ്പദ്വ്യവസ്ഥ യാഥാര്‍ഥ്യമാക്കുന്നതിനും ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ബാങ്കുകളുടെ ഈ നടപടി. സേവിങ്‌സ്, ശമ്പള അക്കൗണ്ടുകളിലെ നിക്ഷേപം, പിന്‍വലിക്കല്‍ എന്നിവയ്ക്ക് ഇവ ബാധകമായിരിക്കുമെന്ന് എച്ച്.ഡി.എഫ്.സി. ബാങ്ക് സര്‍ക്കുലറില്‍ അറിയിച്ചു. മറ്റൊരാളുടെ അക്കൗണ്ടില്‍ ഇടാനും അതില്‍നിന്ന് എടുക്കാനുമുള്ള പണത്തിന്റെ പരിധി ദിവസം 25,000 രൂപയായി നിജപ്പെടുത്തി. ഈ വ്യവസ്ഥയും ബുധനാഴ്ച പ്രാബല്യത്തില്‍ വന്നു.