കോസ്റ്റ്ഗാര്‍ഡില്‍ ഓഫീസറാകാം
ഇന്ത്യന്‍ കോസ്റ്റ്ഗാര്‍ഡില്‍ ജനറല്‍ ഡ്യൂട്ടി ഓഫീസര്‍, പൈലറ്റ്, എന്‍ജിനീയര്‍, ലോ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് റാങ്കിലുള്ള ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസര്‍ തസ്തികകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. പ്രതിമാസം 75,000 രൂപയ്ക്കടുത്ത് ശമ്പളസ്കെയില്‍ ഉള്ള തസ്തികകളാണിവ.
തസ്തികയും യോഗ്യതയും ജനറല്‍ ഡ്യൂട്ടി (പുരുഷന്മാര്‍): ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു, 60 ശതമാനം മാര്‍ക്കോടെ ഏതെങ്കിലും വിഷയത്തില്‍ ബിരുദം.
ടെക്നിക്കല്‍ ബ്രാഞ്ച് (പുരുഷന്മാര്‍) (മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍): ഫിസിക്സ്, മാത്ത്സ് വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടെ പ്ലസ്ടു, 60 ശതമാനം മാര്‍ക്കോടെ ബി.ഇ./ബി.ടെക് ബിരുദം/ മൂന്നുവര്‍ഷത്തെ എന്‍ജിനീയറിങ് ഡിപ്ലോമ.
ലോ (പുരുഷന്): 60 ശതമാനം മാര്‍ക്കോടെ നിയമബിരുദം.
പൈലറ്റ് (പുരുഷന്‍, സ്ത്രീ): 60 ശതമാനം മാര്‍ക്കോടെ പ്ലസ് ടു. ഡിജിസിഎ പൈലറ്റ് ലൈസന്‍സ്
വെബ്സൈറ്റ്: www.joinindiancoastguard.gov.in