സ്വർണം കൈവശം വയ്ക്കുന്നതിനും നിയന്ത്രണം

person access_timeDecember 01, 2016

നോട്ട് പിൻവലിക്കലിന് പിന്നാലെ സ്വർണം കൈവശം വയ്ക്കുന്നതിനും കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. വിവാഹിതയായ യുവതിക്ക് കൈവശം വയ്ക്കാവുന്ന സ്വർണത്തിന്റെ പരിധി 62.5 പവനാണ് (500 ഗ്രാം). അവിവാഹിതയായ സ്ത്രീക്ക് 250 ഗ്രാം സ്വർണം (32.25 പവൻ) കൈവശം സൂക്ഷിക്കാം. 100 ഗ്രാം സ്വർണമാണ് (12.5 പവൻ) പുരുഷൻമാർക്ക് ഇനി കൈവശം വയ്ക്കാൻ കഴിയുന്നത്.. അളവിൽ കൂടുതൽ സ്വർണം കൈവശം സൂക്ഷിച്ചാൽ ആദായനികുതി വകുപ്പിന് റെയ്ഡിലൂടെ കണ്ടെത്താമെന്നും കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് വ്യക്‌തമാക്കുന്നു. എന്നാൽ കണക്കു വെളിപ്പെടുത്തിയ വരുമാനം ഉപയോഗിച്ച് വാങ്ങിയ സ്വർണത്തിന് ആദായനികുതി ഏർപ്പെടുത്തില്ലെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്.