നായരമ്പലത്തെ തോട്ടിൽ ഡോൾഫിൻ
ഇന്നലെ രാവിലെ നായരമ്പലത്തെ തോട്ടിൽ ഡോൾഫിൻ പ്രത്യക്ഷപ്പെട്ടത്. തോട്ടിലൂടെ നീന്തിയ ഡോൾഫിനെ കാണാൻ നാട്ടുകാർ ഇരുകരകളിലും പാലത്തിനു മുകളിലും തടിച്ചുകൂടി... ഇതിനിടെ കുറെ നേരത്തേക്കു ഡോൾഫിൻ അപ്രത്യക്ഷമായി. പിന്നീടു നാലു കിലോമീറ്ററോളം അകലെ ഞാറയ്ക്കൽ കനാലിലാണു പൊങ്ങിയത്. തുടർന്നു വലയും മറ്റും ഉപയോഗിച്ചു നാട്ടുകാർ ഡോൾഫിനെ പിടികൂടി ജയ്ഹിന്ദ് കടപ്പുറത്തെത്തിച്ചു കടലിലേക്കു വിട്ടു....