ഇന്തോനേഷ്യയില്‍ ഭൂചലനം.ഭൂകമ്പമാപിനിയില്‍ 6.5 രേഖപ്പെടുത്തിയ ശക്തമായ ചലനം

person access_timeDecember 07, 2016

ഇന്തോനേഷ്യയിലുണ്ടായ ഭൂചലനത്തില്‍ 20 പേര്‍ മരിച്ചതായാണ് ആദ്യ റിപ്പോര്‍ട്ടുകള്‍.നിരവധി പേര്‍ക്ക് പരിക്കേറ്റു. വീടുകളും കടകളും തകര്‍ന്നുവീണു.തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കുള്ളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്.ശക്തിയേറിയ ചലനത്തിന് പിന്നാലെ 30 മിനിറ്റിനുള്ളില്‍ അഞ്ച് തവണ തുടര്‍ചലനങ്ങളുമുണ്ടായി. സുമാത്ര ദ്വീപിന് വടക്ക് പടിഞ്ഞാറായി കടലിനടിയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.സുനാമി മുന്നറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല.