ചുറ്റുമുള്ളതെല്ലാം ഭൂകമ്പം വിഴുങ്ങി; ഒറ്റപ്പെട്ട കൂനയില്‍ ചോദ്യചിഹ്നമായി മൂന്ന് പശുക്കള്‍ മാത്രം

person access_timeNovember 18, 2016

ഭൂകമ്പം നാശം വിതച്ച തീരപ്രദേശമായ കെയ്‌റോയില്‍ നിന്നുള്ള ഈ പശുക്കളുടെ ദൃശ്യങ്ങള്‍ ഹെലികോപ്ടറില്‍ നിരീക്ഷിക്കാനെത്തിയ സംഘമാണ് ഒപ്പിയെടുത്തത്. ദൃശ്യങ്ങള്‍ വൈറലായതോടെ പ്രാദേശിക ഭരണകൂടം പശുക്കളെ സുരക്ഷിതമായി തിരികെയെത്തിക്കാന്‍ മുന്നിട്ടിറങ്ങി.

നിരപ്പില്‍ നിന്നും രണ്ടര മീറ്റര്‍ ഉയരത്തിലായിരുന്നു ഇവര്‍ നില്‍ക്കുന്ന പ്രദേശം. കര്‍ഷകരും ദ്രുതകര്‍മസേനയും ചേര്‍ന്ന് ഇവര്‍ നില്‍ക്കുന്ന പ്രദേശം ഇടിച്ചു നിരത്തി പശുക്കളെ രക്ഷിച്ച് കര്‍ഷകനായ ഡെറിക് മില്‍ട്ടന്റെ ഫാമില്‍ എത്തിച്ചു.