വെള്ളാരം ചിറ്റ/വെള്ളാരം മുട്ടും/ മേമുട്ടം.....( ഭുമിയിലെ സ്വർഗ്ഗങ്ങളിൽ ഒന്ന് )
സ്വർഗ്ഗങ്ങളിലേക്കുളള പാത ഇടുങ്ങിയതും കല്ലും മുള്ളും നിറഞ്ഞതുമാണ് എന്നതുകൊണ്ട് ഞങ്ങളും ആ സ്വർഗ്ഗത്തിലേക്ക് പോകാൻ തിരഞ്ഞെടുത്ത വഴിയും വ്യത്യസ്ഥമായിരുന്നില്ല. മൂലമറ്റം K S R T C ബസ്സ് സ്റ്റാന്റിന് ഇടതുവശത്തുളള ക്വാർട്ടെർസ് വഴിയിലുടെ പതിപ്പള്ളി കൂടിയാണ് സ്വർഗ്ഗത്തിലേക്ക് ( വെള്ളാരം ചിറ്റ/വെള്ളാരം മുട്ടും/മേമുട്ടം) എത്തിച്ചേർന്നത്. പോകുന്ന വഴിയിൽ 5 കിലോമീറ്റെർ വഴി വളരെ മോശമാണ്, ഫോർ വീൽ ജീപ്പും, ശ്രമിച്ചാൽ ബൈക്കും മാത്രം യാത്രക്കായി ഉപയോഗിക്കാം. പോകുന്ന വഴിയിൽ അനുഭവിച്ച യാതനകൾ മുകളിൽ എത്തുന്നതോടെ മറക്കും. എവിടെ നോക്കിയാലും പച്ച വിരിച്ച കുന്നുകളും, കുന്നുകളെ തലോടി ഒഴുകിനടക്കുന്ന കോടമഞ്ഞും. കുന്നിന് മുകളിൽ വരെ തെരുവ പുൽ വകഞ്ഞു മാറ്റി വണ്ടിയിലുള്ള യാത്രയും, കുന്നിന് മുകളിൽ നിന്നും ഇടുക്കി ഡാമിന്റെ റിസർവൊയർ കോടമഞ്ഞിൽ ഒളിച്ചുകളിക്കുന്ന സ്വപ്നതുല്യമായ കാഴ്ചയും ഏവരെയും കുളിരണിയിക്കും. കയറിയതിന് എതിർ ദിശയിലൂടെയാണ് തിരിച്ചു പോന്നത്. മലയിറങ്ങി താഴെഎത്തുന്നത് ഉളുപ്പുണി യിലാണ് അവിടെനിന്നും ചോറ്റുപ്പാറ വഴി പുള്ളിക്കാനം. ഈ വഴി എല്ലാ വണ്ടികളും പോകും. തിരിച്ചു പോരുമ്പോൾ ഒരു കാര്യം ഉറപ്പിച്ചിരുന്നു, വീണ്ടും അവിടേയക്ക് വരുമ്പോൾ ഒരു ദിവസം ആ കുന്നിനുമുകളിൽ അന്തിയുറങ്ങുമെന്ന്..... ക്ഷമിക്കണം ....ഒരു കാര്യം പറയാൻ മറന്നു, അമൽ നീരദ് ഛായാഗ്രഹണത്തിൽ പിറന്ന"ഈയോബിന്റെ പുസ്തകം" എന്ന മലയാള സിനിമയിലുടെ ഇവിടത്തെ സൗന്ദര്യം നമ്മൾ ഏവരും ആസ്വദിച്ചിട്ടുണ്ട്.... പിന്നിട് ആ സ്വപ്നം പൂവണിഞ്ഞപ്പോൾ...