ആഡ്‌ബ്ലോക്കിനെ മറികടക്കാന്‍ പുത്തന്‍ സംവിധാനവുമായി ഫേസ്ബുക്ക്

person access_timeDecember 14, 2016

ഇന്റര്‍നെറ്റില്‍ ബ്രൗസ് ചെയ്യുന്ന സമയത്ത് അരോചകമാകുന്ന ഒന്നാണ് ആഡ് പോപ്പ്അപ്പുകള്‍. ഇങ്ങനെ നിരന്തരം ശല്യം ചെയ്യുന്ന പരസ്യങ്ങള്‍ക്ക് ആശ്വാസമായാണ് ബ്രൗസറുകളില്‍ ആഡ് ബ്ലോക്ക് സംവിധാനം കൊണ്ട് വന്നത്.

ഇനി മുതല്‍ ബ്രൗസറുകളിലെ ആഡ് ബ്ലോക്കിംഗ് സംവിധാനത്തെ പരാജയപ്പെടുത്തുന്ന പരസ്യങ്ങള്‍ ഫേസ്ബുക്ക് പേജുകളില്‍ ഉടന്‍ പ്രതീക്ഷിക്കാം. ബ്രൗസിംഗ് വേഗത കുറയ്ക്കുന്ന പരസ്യങ്ങള്‍ക്കെതിരെയാണ് 58 ശതമാനം ജനതയും സുരക്ഷാ കാരണങ്ങളാല്‍ 56 ശതമാനം ജനതയും ആഡ് ബ്ലോക്ക് സംവിധാനം പ്രയോജനപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

അലോസരപ്പെടുത്താത്ത, വേഗവും സുരക്ഷിതത്വവുമായ പരസ്യങ്ങള്‍ നല്‍കുകയാണെങ്കില്‍ ഉപയോക്താക്കള്‍ക്ക് പ്രശ്‌നങ്ങളുണ്ടാകില്ലെന്ന നിലാപാടിലാണ് ഫേസ്ബുക്ക്.