പറക്കുന്ന കാറുകളുമായി ദുബായ്

person access_timeMarch 02, 2017

ഒരു തവണ ചാര്‍ജ് ചെയ്താല്‍ 632 കിലോമീറ്റര്‍ വരെ ഓടുന്ന കാറുകളാണ് പ്രദര്‍ശനത്തിന് അണിനിരത്തിയത്. ഇന്ധനം വേണ്ട എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ അടുത്ത വര്‍ഷം മുതല്‍ ദുബായിലും മറ്റും കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും.ഡ്രൈവറില്ലാതെ പറത്തുവാന്‍ കഴിയുന്ന ഈ വാഹനം ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ ഭാഗമായാണ് പ്രദര്‍ശിപ്പിച്ചത്. ഇഹാങ് കമ്പനിയാണ് വാഹനത്തിന്റെ നിര്‍മ്മാതാക്കള്‍. വരുന്ന ജൂലൈ മുതല്‍ ദുബായിയുടെ ആകാശത്ത് കാറുകള്‍ ചീറിപ്പായും.