പൂച്ചക്കുഞ്ഞുങ്ങളെ താലോലിക്കുന്ന ഗ്രേറ്റ് ഡെയ്ന്‍
രസകരമായ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതികായനും, ഗൗരവപ്രകൃതക്കാരനുമായ ഒരു ഗ്രേറ്റ് ഡെയ്ന്‍ വീട്ടില്‍ പുതുതായി കൊണ്ടുവന്ന പൂച്ചക്കുഞ്ഞുങ്ങളെ താലോലിക്കുന്ന രസകരമായ വീഡിയോയാണ് ഇത്. സ്വതവേ ഗൗരവം അല്‍പ്പം കൂടുതലുള്ള ഗ്രേറ്റ് ഡെയ്ന്‍ തന്‍റെ ഗൗരവം ഒട്ടുംതന്നെ ചോരാതെയാണ് പൂച്ചക്കുഞ്ഞുങ്ങളുമായി ഇടപഴകുന്നത്.
നാല് പൂച്ചക്കുഞ്ഞുങ്ങള്‍ ഉള്ളതില്‍ ഒരെണ്ണം അല്‍പ്പം ജിജ്ഞാസ കൂടുതലുള്ള കൂട്ടത്തിലാണ്. അവന്‍/അവള്‍ ആണ് ഗ്രേറ്റ് ഡെയ്നിന്‍റെ ഭീമാകാരം കണ്ട് ഭയക്കാതെ അടുത്തു കൂടുന്നതും അവന്‍റെ സ്നേഹം പിടിച്ചു പറ്റുന്നതും. ഗ്രേറ്റ് ഡെയ്നിന്‍റേയും പൂച്ചക്കുഞ്ഞുങ്ങളുടേയും യജമാനര്‍ ആണ് വീഡിയോ ഷൂട്ട് ചെയ്യുന്നതും പുതുതായി വന്ന അതിഥികളെ ഗ്രേറ്റ് ഡെയ്നിന് പരിചയപ്പെടുത്തുന്നതും.
