അഞ്ച് മണിക്കൂറില്‍ കൂടുതല്‍ ഇരുന്ന് ജോലിയാണോ? മരണം തൊട്ടടുത്തുണ്ട്
മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ സൂക്ഷിക്കുക. കൂടുതല്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നത് നിങ്ങളെ മരണത്തിലേയ്ക്ക് നയിക്കും.
ജോലി സ്ഥലത്ത് കുത്തിയിരുപ്പും വ്യായായ്മമില്ലായ്മയും ഹൃദ്രോഗ്രം, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്നു.
കായികാദ്ധ്വാനം ഇല്ലാത്ത ജോലികള്‍ അമിത വണ്ണത്തിനും പ്രമേഹം പോലുള്ളവയ്ക്കും കാരണമാകും. ഇത് അത്യന്തം അപകടകരമാണ്. കാലിഫോര്‍ണിയയിലെ ബിഹേവിയര്‍ റിസര്‍ച്ച് സെന്റര്‍ ആണ് മുന്നറിയിപ്പ് നല്‍കുന്നത്. എത്ര നേരം വരെ ഒരേ ഇരുപ്പില്‍ അപകടകരഹിതമായി ഇരിക്കാം എന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് വിദഗ്ദര്‍ പറയുന്നു. എന്നാല്‍ എത്രത്തോളം കുറച്ച് ഇരിക്കാമോ അത്രത്തോളം ആരോഗ്യം സംരക്ഷിക്കാം.
നടുവു വേദനയാണ് കൂടുതല്‍ സമയം ഇരിക്കുന്നതിന്റെ വലിയ ദൂഷ്യവശം. നട്ടെല്ലിന് ആയാസം വര്‍ധിക്കുന്നതാണ് കാരണം. മാത്രമല്ല ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് കഴുത്തു വേദനയും സാധാരണമാണ്.
