യൂട്യൂബില്‍ ചരിത്രം തീര്‍ത്ത് ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് ട്രെയിലര്‍...
ഭാഷയും ദേശവും സംസ്‌കാരവും മറന്ന് കുട്ടികളുടെ ഇഷ്ടകഥയായി മാറിയ ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് സിനിമയാകാന്‍ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. എന്നാല്‍ ഈ ഫാന്റസി ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ട്രെന്‍ഡിങ്ങായിരിക്കുകയാണ്. പുറത്തിറങ്ങി 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ കണ്ട വീഡിയോ എന്ന റെക്കോര്‍ഡ് ഇപ്പോള്‍ ഈ ചിത്രത്തിനാണ്. ഏകദേശം 127 ദശലക്ഷത്തോളം ആളുകള്‍ ട്രെയിലര്‍ കണ്ടുകഴിഞ്ഞു.
സുന്ദരിയായ ഒരു പെണ്‍കുട്ടി അച്ഛനെ രക്ഷിക്കുന്നതിന് വേണ്ടി ഒരു ഭീകരരൂപിക്കൊപ്പം താമസിക്കുന്നതും അവളുടെ സാമീപ്യം മൂലം ശാപമോക്ഷം ലഭിക്കുന്ന സത്വം സുന്ദരനായ ഒരു രാജകുമാരനായി മാറുന്നതുമാണ് കഥ. 1991-ല്‍ പുറത്തിറങ്ങിയ ബ്യൂട്ടി ആന്റ് ദ ബീസ്റ്റ് എന്ന ആനിമേഷന്‍ ചിത്രത്തെ ആധാരമാക്കിയാണ് പുതിയ ചിത്രം ഒരുക്കിയിരിക്കുന്നത്.
ഓസ്‌കര്‍ പുരസ്‌കാര ജേതാവായ ബില്‍ കോണ്ടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ എമ്മ വാട്‌സണ്‍, ഡാന്‍ സ്റ്റീവന്ഡസ് എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നത്. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിലെത്തും.