സൈനികന്‍റെ മൃതദേഹത്തോട് അപമാനം: 2003-ന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയുമായി ഇന്ത്യ
ന്യൂഡല്‍ഹി: കൊല്ലപ്പെട്ട മൂന്ന്‍ ഇന്ത്യന്‍ സൈനികരില്‍ ഒരാളുടെ മൃതദേഹം വികൃതമാക്കിയ പാകിസ്ഥാനി സുരക്ഷാസേനയുടെ ക്രൂരതയ്ക്ക് മറുപടിയായി 2003-ന് ശേഷം നിയന്ത്രണരേഖാ പ്രദേശത്ത് നടപ്പിലാക്കുന്ന ഏറ്റവും വലിയ തിരിച്ചടി ഇന്ത്യന്‍ സൈന്യം ആരംഭിച്ചു.
ശക്തിയേറിയ മോര്‍ട്ടാര്‍ ഷെല്ലുകള്‍ ഉപയോഗിച്ചുള്ള പ്രത്യാക്രമണമാണ് ഇന്ത്യന്‍ സൈന്യം പാക്സേനയ്ക്ക് നേരേ നടത്തുന്നത്. ഇന്ത്യന്‍ പ്രദേശത്തേക്ക് നുഴഞ്ഞു കയറുന്ന ഭീകരര്‍ക്ക് കവറിംഗ് ഫയറിലൂടെ കവചമൊരുക്കുന്ന പാക് സൈനികപോസ്റ്റ് ഇന്ത്യന്‍ ആക്രമണത്തില്‍ നാമാവശേഷമായി.
2003-ന് ശേഷം ലൈന്‍ ഓഫ് കണ്‍ട്രോള്‍ (LoC)-യില്‍ നടപ്പിലാക്കുന്ന ഏറ്റവും വലിയ പ്രത്യാക്രമണമാണ് ഇന്ത്യയുടേതെന്ന് മുതിര്‍ന്ന സൈനിക മേലധികാരികള്‍ സ്ഥിരീകരിച്ചു.