ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളത്തില്‍ മൂന്നിരട്ടി വര്‍ധനയ്ക്ക് ശുപാർശ
ഏറ്റവുമൊടുവില്‍ ജഡ്ജിമാരുടെ ശമ്പളം വര്‍ധിപ്പിച്ചത് എട്ടു വര്‍ഷം മുമ്പാണ്.നിലവില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പ്രതിമാസ ശമ്പളം ഒരു ലക്ഷം രൂപയാണ്.ഇത് മൂന്ന് ലക്ഷം രൂപയായി ഉയര്‍ത്താനാണ് കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നത്.എന്നാല്‍ സര്‍ക്കാര്‍ ഇത് 2.8 ലക്ഷം രൂപയായാക്കാനാണ് സർക്കാർ തീരുമാനം.സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പളം 90,000 രൂപ ആയിരുന്നത് 2.5 ലക്ഷം ആയും ഹൈക്കോടതി ജഡ്ജിമാരുടെ ശമ്പളം 80,000 രൂപയായിരുന്നത് 2.5 ലക്ഷം രൂപയായും വര്‍ധിക്കും.