തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ഹൃദയാഘാതം. നില അതീവ ഗുരുതരം.
ജയലളിതയുടെ നില അതീവ ഗുരുതരാവസ്ഥയില്‍.ഹൃദയാഘാതത്തെ തുടര്‍ന്ന് ജയലളിതയെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ഇത് സംബന്ധിച്ച് അപ്പോളോ ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിട്ടുണ്ട്.ഉന്നത ഉദ്യോഗസ്ഥരും തമിഴ്‌നാട് മന്ത്രിമാരും ആശുപത്രിയില്‍ എത്തിയതായാണ് വിവരം.ജയയുടെ രോഗ പ്രതിരോധ ശേഷി കുറവായതും അണുബാധ തടയാനും വേണ്ടി ഐസിയുവില്‍ തന്നെയായിരുന്നു ചികിത്സ തുടര്‍ന്നത്. ശരീര അവയവങ്ങളുടെ ചില പ്രവര്‍ത്തനങ്ങള്‍ കൂടി ശരിയായാല്‍ ആശുപത്രി വാസം അവസാനിപ്പിക്കാമെന്ന് കഴിഞ്ഞ ദിവസം ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ് ജയലളിത. ജയലളിതയുടെ സുഖപ്രാപ്തിക്കായി സംസ്ഥാനത്ത് ഉടനീളം പ്രാര്‍ത്ഥനകരും വിശേഷാല്‍ പൂജകളും നടത്തി വരികയാണ്.