അനന്തരാവകാശികൾ ഇല്ലാത്തതിനാൽ ജയലളിതയുടെ 117.13 കോടി രൂപയുടെ സ്വത്തുവിവരങ്ങൾ ഇനി ആർക്ക് ?

person access_timeDecember 07, 2016

2015 ജൂണിലെ ഉപതിരഞ്ഞെടുപ്പിനു നാമനിർദേശപത്രിക നൽകുന്നതുമായി ബന്ധപ്പെട്ടു ജയലളിത വെളിപ്പെടുത്തിയത് 117.13 കോടി രൂപയുടെ സ്വത്തുവിവരങ്ങൾ. ജയയുടെ ഉടമസ്ഥതയിലുള്ള പോയസ് ഗാർഡനിലെ 24,000 ചതുരശ്ര അടിയിലുള്ള ആഡംബര വസതി."വേദനിലയ"’ത്തിനു 43.96 കോടി രൂപയാണ് വിലമതിക്കുന്നതു..1967ൽ ജയയുടെ അമ്മ സന്ധ്യ 1.37 ലക്ഷം രൂപയ്ക്കു വാങ്ങിയ വസ്തുവാണിത്.ജയയുടെ മരണശേഷം അതിന്റെ ഉടമസ്ഥത ഉറ്റതോഴി ശശികലയ്ക്കായിരിക്കും എന്നാണു സൂചന.ഒൻപത് എന്ന അക്കത്തോടു പ്രത്യേക താൽപര്യവും വിശ്വാസവും ഉണ്ടായിരുന്ന ജയയ്ക്കുള്ളത് ഒൻപതു വാഹനങ്ങൾ.1997ൽ ജയയുടെ വസതിയിൽ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത് 800 കിലോ വെള്ളിയും 28 കിലോ സ്വർണവും 10,500 സാരികളും 750 ജോടി ചെരിപ്പും.91 ആഡംബര വാച്ചുകളുമായിരുന്നു.