കോത്തഗിരി സ്വിറ്റ്സര്ലന്ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥ

person access_timeDecember 01, 2016

ഊട്ടിയില് നിന്നും 28 കിലോമീറ്റര് ദൂരെയുള്ള കോത്തഗിരി ഊട്ടിക്കും മേലെ, എന്നാല് ഊട്ടിപോലെ പ്രശസ്തമല്ലെന്നേയുള്ളു… ഇന്ത്യയിലെ സ്വിറ്റ്സര്ലന്ഡ് - വിളിപ്പേര് വെറുതെയൊന്നുമല്ല കോത്തഗിരിക്ക് വന്നത് സ്വിറ്റ്സര്ലന്ഡിന് തുല്യമായ മനോഹരമായ കാലാവസ്ഥയാണ് കോത്തഗിരിയിലേതും. ഊട്ടി മലനിരകളുടെ അയൽവാസികളായ കോത്തഗിരി മലനിരകളെ ഇന്ത്യയുടെ സ്വിറ്റ്സർലണ്ടു എന്നു വിളിച്ചത് വിദേശികളാണ് ലോകത്തെ ഏറ്റുവം മികച്ച രണ്ടാമത്തെ കാലാവസ്ഥ എന്നു സായ്പ് സെർട്ടിഫൈ ചെയ്ത കോത്തഗിരിക്ക് സ്വിറ്റ്സർലണ്ടു പോലെ എപ്പോഴു സുഖമുള്ള കാലാവസ്ഥ ആണ് ഊട്ടിയിലെ തിരക്കുകളിൽ നിന്നു മാറി പ്രകൃതിയെ തഴുകി പ്രകൃതിയുടെ ശബ്ദ വീചികൾക്കു കാതോർത്തു താങ്ങാൻ ഒരിടം അതാണ് കോത്തഗിരി അനേകം പക്ഷികളുടെ സംഘകൂജനങ്ങൾ ഉണർവിന്റെ പ്രസാദാത്മകമായ വരവ് വിളിച്ചറിയിക്കുന്നു , മഞ്ഞില് പുതച്ചു കിടക്കുന്ന കോത്തഗിരി കാണുമ്പോള് ഒരുവേള ഊട്ടിയിലേക്കാള് മനോഹരമെന്നും തോന്നിപ്പോകാം. കോത്ത എന്ന ആദിവാസികളുടെ സ്ഥലമായതിനാല് കോത്തഗിരി എന്ന വിളിപ്പേര് വീണു. കാഴ്ചയെ ത്രസിപ്പിക്കുന്ന പ്രകൃതിയുടെ വിസ്മയം തന്നെയാണ് കോത്തഗിരിയിലെ പ്രധാന കാഴ്ചയായ കാതറിന് വെള്ളച്ചാട്ടം. ഡിസബര് മുതല് മെയ് മാസം വരെയാണ് കോത്തഗിരി സന്ദര്ശിക്കുവാന് പറ്റിയ സമയം,ഏപ്രില് മാസം താപനില ഒരു ഡിഗ്രീ സെല്ഷ്യസ് വെരെയാവും പാലക്കാട് വഴി പോകുന്നവർക്ക് ഊട്ടിയിൽ കയറാതെ മേട്ടുപ്പാളയത് നിന്നു തിരിഞ്ഞു പോയാൽ കോത്തഗിരി എത്താം. ഊട്ടി ,മേട്ടുപ്പാളയം, കൂനൂർ എന്നിവടെങ്ങളിൽ നിന്നും ബസ് സർവിസ് ഉണ്ട്.