മനം കുളിര്‍പ്പിക്കുന്ന വശ്യതയുമായി അതിരപ്പിള്ളി -മലക്കപ്പാറ യാത്ര

person access_timeApril 29, 2017

എന്തൊരഴക്‌ എന്തൊരു ഭംഗി...
പ്രകൃതിയുടെ വശ്യ സൗന്ദര്യം വിളിച്ചോതി അതിരപ്പിള്ളി - മലക്കപ്പാറ റൂട്ട്‌....
തെക്കിന്‍റെ കാശ്മീര്‍ എന്നറിയപ്പെടുന്ന നമ്മുടെ മൂന്നാറിലെ തെയിലതോട്ടങ്ങളോട് സാമ്യം തോന്നിക്കുന്ന തേയിലത്തോട്ടങ്ങളും , നനവുള്ള കാറ്റും , കമിതാക്കളെ പോലെ ഒരുമിച്ചു ചേര്‍ന്ന് കടന്നുവരുന്ന മഞ്ഞും മഴയും , മല നിരകളും , കൊച്ചു കൊച്ചു വീടുകളും ,അങ്ങിങ്ങെ അലഞ്ഞു നടക്കുന്ന പശുക്കളും ഒക്കെ ആയി ഒരു സുന്ദര ഗ്രാമമാണ് മലക്കപ്പാറ . മാത്രമല്ല നമ്മുടെ കേരളം തമിഴ്നാടിനോട് അധിര്‍ത്തി പങ്കിടുന്ന സ്ഥലം കൂടിയാണ് മലക്കപ്പാറ .
കാനനഭംഗിയും താഴ്വാരങ്ങളുടെ മനോഹാരിതയും വന്യമൃഗങ്ങളുടെ സൗന്ദര്യവും വേണ്ടുവോളം ആസ്വദിക്കാനും മലക്കപ്പാറയിലെത്തുന്നവര്‍ ധാരാളം.
ചാലക്കുടിയില്‍ നിന്ന് അതിരപ്പിള്ളി, വാഴച്ചാല്‍, ഷോളയാര്‍, തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് മലക്കപ്പാറയിലെത്തുന്നത്. മലമ്പാതയിലൂടെയുള്ള യാത്രയില്‍ ആന, മാന്‍, കുരങ്ങ്, തുടങ്ങിയ വിവിധ വന്യജീവികളെയും അടുത്ത് കാണാന്‍ കഴിയുമെന്നതിനാല്‍ സഞ്ചാരികള്‍ക്ക് മലക്കപ്പാറയിലേക്കുള്ള യാത്ര വളരെ പ്രിയപ്പെട്ടതാണ്.
മൂന്നാറിലെ അതേ കാലാവസ്ഥയുള്ള മലക്കപ്പാറയിലെത്തുന്നവര്‍ക്ക് പ്രകൃതിസൗന്ദര്യം ഏറെ ആസ്വദിക്കാം....
എത്ര തവണ പോയാലും മതിവരാത്ത സ്ഥലം ആണ് മലക്കപ്പാറ...
മഴക്കാലം ആണ് ഏറ്റവും നല്ലത് ..... എനിക്ക് ഏറ്റവും നന്നായി തോന്നിയ സമയം ഏപ്രിൽ അവസാനത്തിൽ വൈകുന്നേരങ്ങളിൽ മഴയുള്ളപ്പോൾ 2 മണിക്ക് ചാലക്കുടിയിൽ നിന്നും പുറപ്പെട്ടാൽ വൈകുന്നേരം മലക്കപ്പാറയിൽ കോടമഞ്ഞ്‌ കാണാം .... എല്ലാം ഭാഗ്യം പോലെ ..... താമസത്തിനാണെങ്കിൽ കോട്ടേജുകളും ഉണ്ട് .....
മദ്യ സേവകർ പ്രത്യേകം ശ്രദ്ധിക്കുക ..... വാഴച്ചാൽ ചെക്ക്‌പോസ്റ്റിൽ വാഹനങ്ങൾ ചെക്ക്‌ ചെയ്തെ വിടു .... പ്രവേശനം രാവിലെ 6 മുതൽ വൈകീട്ട് 6 വരെ ....... മലക്കപ്പാറയിൽ നിന്നും പൊള്ളാച്ചി വഴി തിരിച്ചു പോരുവാനും സാദിക്കും ....
അതിരപ്പിള്ളി മലക്കപ്പാറ റൂട്ടിലെ കണ്ണിന് കുളിർമ്മയേകുന്ന കുറച്ച്‌ കാഴ്ച്ചകൾ..... 👇👇👇
ഈ ചിത്രങ്ങൾ കാണുമ്പോഴേ ഒരു കുളിരാണ്. അപ്പൊ ഇതിലൂടെയൊരു യാത്ര പോയാലോ.. ❤️️💚
അതിരപ്പിള്ളി >> മലക്കപ്പാറ