പണമെടുക്കുമ്പോള്‍ അറിഞ്ഞിരിക്കണം കാര്യങ്ങള്‍ ഈ കാര്യങ്ങള്‍

person access_timeDecember 01, 2016

1 ശമ്പളവും പെന്‍ഷനും ബാങ്കുവഴിയും ട്രഷറി വഴിയും ഇന്നു മുതല്‍ പിന്‍വലിക്കാം.

2 ഓരോ ആഴ്ചയും പരമാവധി പിന്‍വലിക്കാവുന്ന തുക 24,000 രൂപയെന്ന നിബന്ധന ശമ്പളത്തിനും പെന്‍ഷനും ബാധകം.

3 ഒരാഴ്ചയെന്ന പിന്‍വലിക്കല്‍ കാലയളവായി എസ്ബിടി/എസ്ബിഐ നിശ്ചയിച്ചിരിക്കുന്നതു ചൊവ്വ മുതല്‍ തിങ്കള്‍ വരെ.

4 പണമായി കൈപ്പറ്റിയിരുന്നവര്‍ക്ക് ഇക്കുറി ശമ്പളം വൈകും. നേരിട്ടു പണമായി നല്‍കില്ല. ബാങ്ക് അക്കൗണ്ടുള്ളവര്‍ക്ക് അതിലേക്കു നിക്ഷേപിക്കും. ഇല്ലാത്തവര്‍ അക്കൗണ്ട് തുറക്കുന്ന മുറയ്ക്കു കൈമാറും.

5 നികുതി, ഫീസ്, പിഴ, ചാര്‍ജുകള്‍ എന്നീ ഇനങ്ങളില്‍ സര്‍ക്കാരിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേക്കും പഴയ 500 രൂപ നോട്ടുകള്‍ ഈ മാസം 15 വരെ സ്വീകരിക്കും. വൈദ്യുതി ചാര്‍ജ്, വെള്ളക്കരം എന്നിവയ്ക്കും 500 രൂപ നോട്ട് സ്വീകരിക്കും. കെഎസ്ആര്‍ടിസി വാങ്ങില്ല.

6 സര്‍ക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിലുള്ള സ്‌കൂളുകളില്‍ അടയ്‌ക്കേണ്ട ഫീസുകള്‍ ഒരു വിദ്യാര്‍ഥിക്കു പരമാവധി 2000 രൂപ വരെ പഴയ 500 രൂപ നോട്ട് ഉപയോഗിച്ച് ഈമാസം 15 വരെ അടയ്ക്കാം. സര്‍ക്കാര്‍ കോളജുകളിലും പഴയ നോട്ട് ഫീസിനത്തില്‍ സ്വീകരിക്കും.

7 ഓരോ വകുപ്പിനും നിശ്ചയിച്ചിട്ടുള്ള ശമ്പള ദിവസങ്ങളില്‍ തന്നെയാകും പതിവു പോലെ അതതു വകുപ്പിന്റെ ശമ്പള ബില്ലുകള്‍ മാറുക.