സൂര്യന് സമീപത്ത് കൂടി കടന്നുപോയ അജ്ഞാത വസ്തു എന്ത് ?

person access_timeNovember 25, 2016

ന്യൂയോര്‍ക്ക്: സൂര്യന് സമീപത്ത് കൂടി അജ്ഞാത വസ്തു കടന്ന് പോയതായി നാസ. നാസയുടെ ഉപഗ്രഹത്തിലെ ക്യാമറയാണ് നീലനിറമുളള ദുരൂഹമായ വസ്തു സൂര്യന്റെ സമീപത്ത് കൂടി കടന്ന് പോയതായി പകര്‍ത്തിയിട്ടുളളത്.

ഇതേക്കുറിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ധാരാളം ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇത് എന്തോ പിശക് പറ്റിയ ചിത്രങ്ങളാണെന്നാണ് വിദഗ്ദ്ധരുടെ വിശദീകരണം. ഇമേജ് പ്രൊസസിംഗ് അമിതമായതാകാം ഇതിന് കാരണമെന്നാണ് ഇവരുടെ വിശദീകരണം.

ഈ മാസം പതിനഞ്ചിനാണ് സൂര്യന് മുന്നില്‍ കൂടി എന്തോ നീല വസ്തു കടന്ന് പോയതായുളള ചിത്രം ലഭിച്ചത്. ആകാശത്ത് രണ്ട് അന്യഗ്രഹ വസ്തുക്കള്‍ സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ യൂ ട്യൂബിലും മറ്റ് സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സമാന്തരമായാണ് ഇവയുടെ സഞ്ചാരം.