40 യാത്രക്കാരുമായി പറന്ന പാക്ക് വിമാനം തകര്‍ന്നുവീണു..

person access_timeDecember 07, 2016

പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം 40 യാത്രക്കാരുമായി അബോട്ടാബാദിന് സമീപം തകര്‍ന്നുവീണു.. വൈകിട്ട് 5.30ന് ഇസ്‍ലാമാബാദ് വിമാനത്താവളത്തിൽ എത്തേണ്ടിയിരുന്നതാണ് ഈ വിമാനം. എന്നാൽ, വഴിമധ്യേ അബട്ടാബാദിന് മുകളിൽവച്ച് വിമാനവും എയർ ട്രാഫിക് കൺട്രോൾ റൂമുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. ചില സാങ്കേതിക പ്രശ്നങ്ങളുള്ളതായി വിമാനം പറത്തിയിരുന്ന ക്യാപ്റ്റൻ ഖാലിദ് ജാൻജുവ എയർ ട്രാഫിക് കൺട്രോൾ റൂമിൽ അറിയിച്ചിരുന്നതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.