പഴശ്ശികുടീരം - മാനന്തവാടി
വയനാട്ടിൽ യാത്ര ചെയ്യുന്നവർ ഒരിക്കലും ഒഴിവാക്കരുതാത്ത ഒരു ചരിത്ര സ്മാരകമാണ് പഴശ്ശികുടീരം. പഴശ്ശിരാജയുടെ ശവകുടീരം, മ്യൂസിയം, ഉദ്യാനം എന്നിവയാണ് പഴശ്ശികൂടീരത്തിലെ കാഴ്ചകൾ. വയനാട്ടിലെ മാനന്തവാടി നഗരത്തിന് സമീപത്തായാണ് പഴശ്ശി കുടീരം സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെ മാവിലം തോട് എന്ന സ്ഥലത്ത് വച്ചാണ് ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിനിടെ പഴശ്ശി വീരമൃത്യുവരിക്കുന്നത്. പഴശ്ശി രാജ ബ്രിട്ടീഷുകാരാൻ കൊല്ലപ്പെട്ടെന്നും അതല്ല, വൈരക്കല്ല് വിഴുങ്ങി വീരമൃത്യു വരിക്കുകയാണെന്നും രണ്ട് വാദങ്ങളുണ്ട്. കൽപ്പറ്റയിൽ നിന്ന് 35 കിലോമീറ്ററും ബത്തേരിയിൽ നിന്ന് 42 കിലോമീറ്ററും യാത്ര ചെയ്താൽ പഴശ്ശികുടീരത്തിൽ എത്തും.