ട്രംപിനെ വരവേറ്റത് ദേശീയപതാക കത്തിച്ച് !
ട്രംപ് ദേശീയ വികാരമുയര്‍ത്തിയപ്പോള്‍ ദേശീയപതാക കത്തിച്ചുകൊണ്ടായിരുന്നു അമേരിക്കക്കാരുടെ പ്രതിഷേധം. ഇതുപോലൊരു പ്രതിഷേധം അമേരിക്കയുടെ 44 പ്രസിഡന്റുമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിലുമുണ്ടായിട്ടില്ല. വാഷിങ്ടണ്‍ തിളച്ചു മറിഞ്ഞു. ക്യാപിറ്റോള്‍ ഹില്ലില്‍ ആവേശഭരിതരായ റിപബ്ലിക്കന്മാര്‍ക്കും മുന്‍ പ്രസിഡന്റുമാരുടെയും ഇതരരാഷ്ട്ര തലവന്മാരുടെയും മുന്നില്‍ ദേശീയ വികാരമുയര്‍ത്തി ഡൊണാള്‍ഡ് ട്രംപ് 45ാമത് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ പുറത്ത് തെരുവില്‍ പതിനായിരക്കണക്കിന് പേരെ പൊലീസ് നേരിട്ടു..