സോളർ കേസിൽ ബിജു രാധാകൃഷ്ണനും സരിത എസ്. നായർക്കും മൂന്നുവർഷം തടവും 10,000 രൂപ വീതം പിഴയും

person access_timeDecember 16, 2016

പെരുമ്പാവൂർ ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയുടേതാണ് വിധി. ഇരുവരും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തിയിരുന്നു. കേസിൽ ആരോപണവിധേയരായ നടി ശാലു മേനോനെയും അമ്മയെയും ടീം സോളറിന്റെ ഒരു ജീവനക്കാരനെയും വെറുതെവിട്ടു. തെളിവുകളുടെ അഭാവത്തിലാണ് ഇവരെ വെറുതെ വിട്ടത്. മുടിക്കൽ സ്വദേശിയായ സജാദിനു സൗരോർജ പ്ലാന്റ് വാഗ്ദാനം ചെയ്തു ടീം സോളർ 40 ലക്ഷം രൂപ തട്ടിയെന്നാണു കേസ്.സൗരോർജ തട്ടിപ്പിനു സംസ്ഥാനത്ത് ആദ്യം റജിസ്റ്റർ ചെയ്ത കേസാണിത്.