സംഘർഷത്തിനിടെ ഉത്തര കൊറിയയ്ക്ക് ദക്ഷിണ കൊറിയയുടെ ‘ഒരുകൈ’ സഹായം
കൊറിയൻ മുനമ്പിനെ അപകട മുനമ്പാക്കി യുദ്ധഭീഷണി സജീവമായി നിലനിൽക്കെ, ഉത്തരകൊറിയയ്ക്ക് എട്ടു മില്യൻ ഡോളറിന്റെ സഹായം നൽകാൻ ദക്ഷിണകൊറിയയുടെ തീരുമാനം. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘കുരയ്ക്കുന്ന നായ’യോട് ഉപമിച്ച ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രിയുടെ പ്രസ്താവന സ്ഥിതിഗതികള്‍ കൂടുതൽ വഷളാക്കിയതിനു പിന്നാലെയാണ് ഉത്തരകൊറിയയ്ക്ക് എട്ടു മില്യൻ ഡോളറിന്റെ സഹായം നൽകാൻ ദക്ഷിണകൊറിയൻ ഭരണകൂടം അനുമതി നൽകിയത്.
