ജനുവരി 25നുള്ളില്‍ ശബരിമലയില്‍ പ്രവേശിക്കും; ഭീഷണികളെ ഭയപ്പെടുന്നില്ല: തൃപ്തി ദേശായി
ന്യൂഡല്‍ഹി: ഈ മാസം 25നുള്ളില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി. നൂറുകണക്കിനാളുകള്‍ തനിക്കൊപ്പം ഉണ്ടാകുമെന്നും തൃപ്തി ദേശായി പറഞ്ഞു.
കേരളത്തിലെ പല സംഘടനകളില്‍ നിന്നും വലിയ പിന്തുണയാണ് തങ്ങള്‍ക്ക് ലഭിക്കുന്നുണ്ടെന്നും സമാധാനമാര്‍ഗത്തിലായിരിക്കും ശബരിമലയിലേക്ക് പ്രവേശിക്കുകയെന്നും തൃപ്തി പറഞ്ഞു.
തടസപ്പെടുത്തുമെന്നോ ആക്രമിക്കുമെന്നോയുളള ഭീഷണിയെ ഞങ്ങള്‍ ഭയപ്പെടുന്നില്ലെന്നും അവര്‍ പറഞ്ഞു. ഫോണിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ഓരോ ദിവസവും നൂറുകണക്കിന് ഭീഷണി സന്ദേശങ്ങളാണ് വരുന്നത്.
നൂറിലേറെ ഭീഷണിക്കത്തുകള്‍ ഇതുവരെ കിട്ടി. കൊന്നുകളയുമെന്നാണ് ചില സന്ദേശങ്ങളിലെ ഉള്ളടക്കം. ഒരു മതത്തിനും ദൈവത്തിനും താന്‍ എതിരല്ലെന്നും എന്നാല്‍ താനൊരു മത-ദൈവ വിശ്വാസിയാണെന്നും തൃപ്തി ദേശായി വ്യക്തമാക്കി.
