മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"

person access_timeOctober 04, 2019

ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ മൃഗങ്ങൾക്കും അവരുടേതായ അവകാശങ്ങളുണ്ട്. മനുഷ്യർ മറന്നു പോകുന്ന പല അവകാശങ്ങളും. ആ അവകാശങ്ങളുടെ ഓർമപ്പെടുത്തൽ കൂടിയാണ് ഈ ദിനം. സുരക്ഷിതമായ വാസസ്ഥാനം , ഭക്ഷണം, വെള്ളം ഇതെല്ലം അവക്കും അവകാശപ്പെട്ടതാണ്. ഒരോ ജീവജാലത്തിന്റെയും ഉള്ളിൽ ഉള്ള ജീവന്റെ തുടിപ്പിനും വിലയുള്ളതാണ്. പാവപെട്ട മിണ്ടാപ്രാണികളോട് ഇത്തിരി കരുണ കാണിക്കാനായി ഈ ദിനം നമ്മുക്ക് ഓർമ്മയിൽ സൂക്ഷിക്കാം.