സ്കൂൾ ചുവരുകളിൽ അധ്യാപികയുടെ നിറങ്ങളുടെ ഭംഗി

person access_timeJanuary 22, 2018

സ്‌കൂളിലെ ചുമരുകളില്‍ ചിത്രങ്ങള്‍ ഒരുക്കി ചിത്രകലാ അധ്യാപിക. കോക്കൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക അയിലക്കാട് സ്വദേശി ബീനയാണ് സ്‌കൂളിനെ നിറപ്പകിട്ടുള്ളതാക്കുന്നത്.ആദ്യഘട്ടത്തില്‍ എല്‍.പി. വിഭാഗത്തിന്റെ ചുമരുകള്‍ ചുമര്‍ചിത്രങ്ങളാല്‍ ആകര്‍ഷകമാക്കുന്ന ദൗത്യത്തിലാണ് ഇവര്‍. സ്‌പെഷ്യലിസ്റ്റ് അധ്യാപകനിയമനം നേടിയെത്തിയതാണ്. സ്‌കൂളിലെ മുഴുവന്‍ ചുമരുകളും ക്ലാസ്മുറികളും പി.ടി.എയുടെ സഹായത്താല്‍ ചിത്രങ്ങള്‍ കൊണ്ട് അലങ്കരിക്കാനാണ് തീരുമാനമെന്ന് ബീന പറഞ്ഞു. പി.ടി.എ. യോഗം ചേര്‍ന്ന് അധ്യാപികയെ അഭിനന്ദിച്ചു. പി.ടി.എ. പ്രസിഡന്റ് മുജീബ് കോക്കൂര്‍ അധ്യക്ഷതവഹിച്ചു. പ്രഥമാധ്യാപിക ജയശ്രീ, പ്രിന്‍സിപ്പല്‍ വി. കോയട്ടി, സി.കെ. സൂര്യന്‍, അനിത, വി.വി. നൗഫല്‍, കെ.വി. ഹംസ, അബ്ദു കിഴിക്കര, ഇ. നൂറുദ്ധീന്‍, ഒ.വി. അഷ്‌റഫ്, സി.പി. മുഹമ്മദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related News

മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"

access_timeOctober 04, 2019

ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ

തൃക്കോവിൽ മഹാദേവ ക്ഷേത്രം

access_timeDecember 17, 2018

പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....

ഏറ്റുമാനൂർ ശീ മഹാദേവ ക്ഷേത്രം തിരുവുത്സവം 2018

access_timeFebruary 18, 2018

പഞ്ചാക്ഷരിമന്ത്രങ്ങളാൽ‍ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്ൽ തീര്‍ഥാടകസഹസ്രങ്ങൾക്കു ദര്ശനപുണ്യം നൽകി