യേശുക്രിസ്തുവിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി 2000 കൊല്ലം പഴക്കമുള്ള പുസ്തകം

person access_timeDecember 02, 2016

അമാന്‍: യേശുക്രിസ്തുവിനെ കുറിച്ച് പറയുന്ന ആദ്യ പുസ്തകം കണ്ടെത്തിയെന്ന് ഗവേഷകര്‍. 2000 വര്‍ഷം ഈ പുസ്തകത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ട്. ലോഹ പേജുകള്‍ ഒരു വളയത്താല്‍ ചേര്‍ത്ത് കെട്ടിയിരിക്കുന്നതുമായി പുസ്തകം ജോര്‍ദ്ദാനിലെ ഒരു ഗുഹയില്‍ നിന്നും 2008 ലാണ് കണ്ടെത്തിയത്. ക്രിസ്തുവിനെക്കുറിച്ചും ശിഷ്യന്മാരെക്കുറിച്ചും പ്രതിപാദ്യമുള്ള പുസ്തകം ക്രിസ്തുമതം യേശുക്രിസ്തു സ്ഥാപിച്ചതല്ലെന്നും ക്രൈസ്തവ പാരമ്പര്യം ദാവീദ് രാജാവിന്‍റെ കാലം മുതല്‍ തുടങ്ങിയതാണെന്ന് പുസ്തകത്തില്‍ പറയുന്നുവെന്നാണ് പുതിയ ഗവേഷകര്‍ പറയുന്നു.

വാക്കുകളും ചിഹ്നങ്ങളും കൊണ്ട് എഴുത്തപ്പെട്ടിട്ടുള്ള പുസ്തകം വിവര്‍ത്തനം ചെയ്ത വിദഗ്ദ്ധര്‍ പുസ്തകം ക്രിസ്തുവിന്റെ ശിഷ്യന്മാരുടെ കാലത്തുള്ളതാണെന്നും 2000 ലധികം വര്‍ഷം പഴക്കമുണ്ടെന്നും പറയുന്നുണ്ട്. ആണും പെണ്ണുമായ ഒരു ദൈവത്തെയായിരുന്നു ക്രിസ്തു ആരാധിച്ചിരുന്നതെന്നും വിശ്വാസികള്‍ ദൈവത്തിന്‍റെ മുഖം ദര്‍ശിച്ചിരുന്നതും പലിശക്കാരെയും മറ്റും ക്രിസ്തുഅടിച്ചോടിച്ചെന്ന് ബൈബിളില്‍ പറയുന്നതുമായ ശലോമോന്‍റെ ദേവാലയത്തിലെ ആരാധനകളെ യേശു പരിപോഷിപ്പിച്ചിരുന്നതായും പുസ്തകത്തിലെ വെളിപ്പെടുത്തലില്‍ ഉണ്ടെന്നാണ് ചരിത്രകാരന്മാരുടെ കണ്ടെത്തല്‍.

ഇതില്‍ ഒരു പുസ്തകം ഏഴ് മുദ്രകളെ കുറിച്ച് പ്രതിപാദിക്കുന്ന വെളിപാട് പുസ്തകത്തിനോട് സാമ്യമുള്ളതാണ്. എഡി 70 കളില്‍ ജറുസലേമിന്റെ പതനത്തിന് ശേഷം ക്രിസ്ത്യാനികള്‍ പാലായനം ചെയ്ത ജോര്‍ദാന്‍റെ ഉള്‍നാടന്‍ പ്രദേശത്ത് നിന്നും മുമ്പും അനേകം കലാവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്.

യേശുക്രിസ്തുവിന്റെ ഒരു ചിത്രവും നല്‍കിയിട്ടുള്ള ഈ പുസ്തകം ഒരു ഗുഹയില്‍ നിന്നും 2008 ല്‍ വടക്കന്‍ ജോര്‍ദാനിലെ ബഡോയിന്‍ ഗോത്ര വര്‍ഗ്ഗക്കാരനാണ് കണ്ടെത്തിയത്. പിന്നീട് ഇത് ഒരു ഇസ്രായേല്‍ ഗോത്രക്കാരന്റെ കയ്യില്‍ എത്തി. 2011 ലാണ് പുസ്തകം കണ്ടെത്തിയ വിവരം ആദ്യം പുറത്തു വരുന്നത്. അതിന് ശേഷം പുസ്തകം അനേകം വിവാദങ്ങളിലൂടെ കടന്നുപോയി.
പുസ്തകം പരിശോധിച്ച അക്കാദമികന്മാര്‍ 1947 ല്‍ കണ്ടെത്തിയ ചാവുകടല്‍ ചുരുളിന്റെ കേന്ദ്രബിന്ദുവാണ് ഇതെന്നാണ് പറയുന്നത്. യേശുക്രിസ്തുവിന്റെ ജീവിതത്തിന്റെ അവസാന ജീവിത കാലത്തെക്കുറിച്ചുള്ള സമകാലീന സംഭവങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
അതേസമയം നിര്‍ണ്ണായകമായ ചില വിവരങ്ങള്‍ അടങ്ങിയതെന്ന് കരുതുന്ന ചില പേജുകള്‍ നഷ്ടമാകുകയും ചെയ്തിട്ടുണ്ട്. ജോര്‍ദ്ദാന്‍റെ തലസ്ഥാനമാണ് അമ്മാനിലെ പുരാവസ്തു ശേഖരത്തിലാണ് ഇത് സൂക്ഷിച്ചിട്ടുള്ളത്.


Related News

മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"

access_timeOctober 04, 2019

ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ

തൃക്കോവിൽ മഹാദേവ ക്ഷേത്രം

access_timeDecember 17, 2018

പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....

ഏറ്റുമാനൂർ ശീ മഹാദേവ ക്ഷേത്രം തിരുവുത്സവം 2018

access_timeFebruary 18, 2018

പഞ്ചാക്ഷരിമന്ത്രങ്ങളാൽ‍ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്ൽ തീര്‍ഥാടകസഹസ്രങ്ങൾക്കു ദര്ശനപുണ്യം നൽകി