ഒമ്പതു കോടി വര്‍ഷം പഴക്കമുള്ള ഉരഗത്തിന്‍െറ ഫോസില്‍ കണ്ടെത്തി
ഓസ്റ്റിന്‍: ഒമ്പതു കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് സമുദ്രത്തില്‍ ജീവിച്ചിരുന്ന ഡോള്‍ഫിനെപ്പോലെയുള്ള ഉരഗങ്ങളുടെ ഫോസിലുകള്‍ ശാസ്ത്രജ്ഞര്‍ കണ്ടത്തെി.
തെക്കേ ടെക്സസിലെ നദീതടത്തില്‍ പരിശോധിക്കുന്നതിനിടെയാണ് ഗവേഷകര്‍ ഈഗ്ള്‍ ഫോര്‍ഡ് ചുണ്ണാമ്പുകല്ലില്‍ കുടുങ്ങിക്കിടക്കുന്ന ഫോസിലുകള്‍ കണ്ടത്തെിയത്.
പൂര്‍ണമായ അസ്ഥികൂടങ്ങളാണ് ചുണ്ണാമ്പുകല്ലിനുള്ളില്‍നിന്ന് ലഭിച്ചതെന്ന് ടെക്സസ് സര്‍വകലാശാലയിലെ പിഎച്ച്.ഡി വിദ്യാര്‍ഥി ജോഷ് ലൈവ്ലി പറഞ്ഞു. കണ്ടത്തെിയ ഫോസില്‍ ഇക്തിയോസര്‍, പ്ളെസിയോസോര്‍ എന്നീ വിഭാഗത്തില്‍പെട്ട ജീവിയുടെതാകാമെന്നും അസ്ഥികൂടം കൂടുതല്‍ പഠനങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും ലൈവ്ലി കൂട്ടിച്ചേര്‍ത്തു.
ഇതിനു മുമ്പ് ടെക്സസില്‍നിന്ന് കണ്ടത്തെിയ ഇക്തിയോസര്‍ ഫോസിലിന് 9.7 കോടി വര്‍ഷത്തെ പഴക്കമുണ്ടായിരുന്നു. പുതിയ ഫോസിലിന് 9.2 കോടി വര്‍ഷത്തെ പഴക്കമാണുള്ളത്.
Related News

മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"
ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ

തൃക്കോവിൽ മഹാദേവ ക്ഷേത്രം
പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....

ഏറ്റുമാനൂർ ശീ മഹാദേവ ക്ഷേത്രം തിരുവുത്സവം 2018
പഞ്ചാക്ഷരിമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്ൽ തീര്‍ഥാടകസഹസ്രങ്ങൾക്കു ദര്ശനപുണ്യം നൽകി