കൊല്ലി_ഹില്‍സ്; 70 ഹെയര്‍പിന്‍ വളവുകളുമായി ഒരു ചുരം

person access_timeOctober 20, 2017

എഴുപതില്‍ അഞ്ചാറു എണ്ണമേ ഇങ്ങനെ ഒന്നാകെ കാണാന്‍ ഒക്കൂ....അത് നന്നായി ...എല്ലാ വളവുകളും കൂടി ഒന്നിച്ചു കണ്ടാല്‍ ഇനിയെങ്ങാന്‍ തലകറങ്ങിയാലോ ? .. ഗൂഗിള്‍ ചിത്രം കണ്ടാല്‍ ബോള്‍ പെന്‍ തെളിയുവോ എന്ന് കുത്തിവരച്ചു നോക്കിയപോലെ ... നാമക്കല്‍ തൊട്ടടുത്തു "കൊള്ളിമല"...റൂട്ട് ... തനി നമ്മുടെ നെല്ലിയാമ്പതി തന്നെ. പശ്ചിമഘട്ട മലനിരയിലെ വന്യമനോഹര മലയാണ് തമിഴ്‌നാട്ടിലെ കൊല്ലി മല. മരണത്തിന്റെ മലയെന്ന് പേര് ധ്വനിപ്പിക്കുന്ന ഒന്ന്. 70 കൊടിയ വളവുകളുള്ള ചുരം താണ്ടി മുകളിലെത്തിയാല്‍ മനോഹരമായ വെള്ളച്ചാട്ടം ആകാശ ഗംഗ. തമിഴ്‌നാടിന്റെ മധ്യഭാഗത്ത് നാമക്കലില്‍ നിന്ന് 55 കിലോമീറ്റര്‍ അകലെയാണ് കൊല്ലി ഹില്‍സ്. മനോഹരമായ വനമേഖലയ്ക്ക് നടുവിലാണ് പ്രദേശം. സമുദ്രനിരപ്പില്‍ നിന്ന് 1300 മീറ്റര്‍ ഉയരത്തില്‍ സഹ്യന്റെ തലയെടുപ്പായി ഉയര്‍ന്നു നില്‍ക്കുന്നു. ബൈക്ക് യാത്രികരുടേയും ട്രക്കേഴ്‌സിന്റെയും ഇഷ്ടകേന്ദ്രത്തിലേക്ക് എത്തിപ്പെടാന്‍ കുറച്ചൊന്നുമല്ല കഷ്ടപ്പെടേണ്ടത്. സെന്തമംഗലത്ത് നിന്ന് 30 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ കൊല്ലി മലയുടെ മുകളിലെത്താം. ഈ മുപ്പത് കിലോമീറ്റര്‍ യാത്രയില്‍ 70 ഹെയര്‍പിന്‍ വളവ്. എല്ലാ 200 മീറ്ററിലും മിക്കവാറും കൊടും വളവുകള്‍. കാലാവസ്ഥ യാത്രക്കിടയില്‍ മാറികൊണ്ടേയിരിക്കും. കാഴ്ചകളും. യാത്രക്കിടയില്‍ സെമ്മടുവിലെത്തും. അവിടെ ഒരു വാച്ച്ടവര്‍ ഉണ്ട്. ആകാശ കാഴ്ചകള്‍ കാണാം. ചെറിയ വെള്ളച്ചാട്ടത്തിലേക്ക് നീങ്ങും മുമ്പ് അരപ്പാലീശ്വര്‍ ക്ഷേത്രം കാണാം. പിന്നീട് യാത്ര തുടരുമ്പോള്‍ കൊല്ലിപ്പാവെ അമ്മന്‍ ക്ഷേത്രം, മുരുകന്റെ ക്ഷേത്രം തുടങ്ങിയവയും കടന്നു പോകണം. തമിഴ് പഴയകാലകൃതികളായ ചിലപ്പതികാരത്തിലും മണിമേഖലയിലുമെല്ലാം കൊല്ലിമലയെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. രണ്ട് മണിക്കൂര്‍ വേണം ചുരം താണ്ടി ഏറ്റവും മുകളിലെത്താന്‍. കൊല്ലിമലയുടെ മുകളില്‍ ആകാശ ഗംഗ കാത്തിരിക്കുന്നു. രണ്ട് മലകള്‍ക്ക് ഇടയിലൂടെ ആകാശഗംഗ വെള്ളച്ചാട്ടം താഴേക്ക് പതിക്കുന്നു. ചെങ്കുത്തായ ഈ ചെരുവിലെ വെള്ളച്ചാട്ടവും വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. അറപ്പാലീശ്വരന്‍ ക്ഷേത്രത്തിലെ ശിവന്റെ കാരുണ്യത്താല്‍ ഔഷധഗുണമുള്ള വെള്ളമാണ് താഴേക്ക് വരുന്നതെന്ന് പ്രദേശവാസികള്‍ വിശ്വസിക്കുന്നു. കാഴ്ചയുടെ കാര്യത്തില്‍ വര്‍ണനാതീതമാണ് ആകാശ ഗംഗയും കൊല്ലിമലയും. അധികം സഞ്ചാരികള്‍ വന്നെത്താത്ത പ്രദേശം. യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് മറക്കാനാവാത്ത അനുഭവങ്ങള്‍ ഒരുക്കി കൊല്ലിമല ഉയരത്തില്‍ കാത്തിരിക്കുന്നു. ആകാശ ഗംഗ വെള്ളച്ചാട്ടത്തേക്കുറിച്ച് എല്ലാ വശവും മലകളാല്‍ ചുറ്റപ്പെട്ട അതിമനോഹരമായ വെള്ളചാട്ടമാണ്‌ ആകാശഗംഗ. വിവിധ തട്ടുകളിയുള്ള ഈ വെള്ളച്ചാട്ടത്തില്‍ അയരു നദിയില്‍ നിന്നുള്ള വെള്ളം 300 അടി മുകളില്‍ നിന്നുമാണ്‌ താഴേക്ക്‌ പതിക്കുന്നത്‌. അറപ്പാലീശ്വരര്‍ ക്ഷേത്രത്തിന്‌ സമീപത്തായാണ്‌ ആഗാശ ഗംഗ വെള്ളച്ചാട്ടം. ക്ഷേത്രത്തില്‍ നിന്നും വെള്ളച്ചാട്ടത്തിന്റെ അടിയിലേയ്‌ക്കെത്താന്‍ ആയിരത്തിലേറെ പടികളാണുള്ളത്‌. കൊല്ലിമലയിലെ വ്യൂ പോയിന്റുകളെക്കുറിച്ച് കൊല്ലി മലനിരകളിലെ വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി സര്‍ക്കാര്‍ വികസിപ്പിച്ചെടുത്ത രണ്ട്‌ വ്യൂ പോയിന്റുകളാണ്‌ സീകുപാറയും സേലര്‍ നാടും. അധികം അറിയപ്പെട്ടു തുടങ്ങിയിട്ടില്ലാത്തതിനാല്‍ ഈ രണ്ട്‌ സ്ഥലങ്ങളും സ്വകാര്യത എറെയുള്ളതും മലീനകരണം വളരെ കുറഞ്ഞതുമായ സ്ഥലങ്ങളാണ്‌. വേനല്‍ക്കാലത്ത് പോകാന്‍ പറ്റിയ സ്ഥലം കൊല്ലി മല ഏത്‌ സീസണിലും സന്ദര്‍ശന യോഗ്യമാണ്‌. വര്‍ഷകാലത്ത്‌ സന്ദര്‍ശനം ഒഴിവാക്കുന്നതായിരിക്കും ഉചിതം. മഴ ചിലപ്പോള്‍ പ്രകൃതി ഭംഗി ആസ്വദിക്കുന്നത്‌ തടസ്സപ്പെടുത്തിയേക്കും. എല്ലാ ഘടകങ്ങളും പരിഗണിക്കുകയാണെങ്കില്‍ വേനല്‍ക്കാലമാണ്‌ കൊല്ലി മല സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. കൊല്ലിമലയില്‍ എത്തിച്ചേരാന്‍ റോഡ്‌ മാര്‍ഗം വളരെ എളുപ്പത്തില്‍ കൊല്ലി മലയില്‍ എത്തിച്ചേരാം. ചെന്നൈയില്‍ നിന്നും സേലത്തു നിന്നും ബസുകള്‍ എപ്പോഴും ലഭിക്കും. സേലത്തു നിന്നും ചെന്നൈ, മധുരെ ,ട്രിച്ചി എന്നിവടങ്ങളിലേയ്‌ക്ക്‌ സര്‍ക്കാര്‍ ബസുകളും സ്വകാര്യ ബസുകളും ലഭിക്കും. കൊല്ലി മലയ്‌ക്ക്‌ ഏറ്റവും അടുത്തുള്ള റെയില്‍വെ സ്‌റ്റേഷന്‍ സേലം ആണ്‌.


Related News

മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"

access_timeOctober 04, 2019

ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ

തൃക്കോവിൽ മഹാദേവ ക്ഷേത്രം

access_timeDecember 17, 2018

പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....

ഏറ്റുമാനൂർ ശീ മഹാദേവ ക്ഷേത്രം തിരുവുത്സവം 2018

access_timeFebruary 18, 2018

പഞ്ചാക്ഷരിമന്ത്രങ്ങളാൽ‍ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്ൽ തീര്‍ഥാടകസഹസ്രങ്ങൾക്കു ദര്ശനപുണ്യം നൽകി