കാന്‍സറിനെ പ്രതിരോധിക്കാന്‍ മഞ്ഞള്‍

person access_timeDecember 09, 2016

ലോകത്ത് ഏറ്റവും കൂടുതല്‍ ആളെക്കൊല്ലുന്ന രോഗമായിരിക്കുകയാണ് കാന്‍സര്‍. കൃത്യസമയത്ത് രോഗം തിരിച്ചറിയുകയും വിദഗ്ധ ചികിത്സ ഉറപ്പാക്കുകയും ചെയ്തില്ലെങ്കില്‍ മരണം സുനിശ്ചിതം. ലക്ഷക്കണക്കിന് ആളുകളുടെ ജീവന്‍ അപഹരിക്കുന്ന ഈ രോഗത്തിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിനായി ഗവേഷകര്‍ രാവും പകലും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

ജനിതകപരമായും അശാസ്ത്രീയമായ ജീവിതശൈലിയുടെ പരിണിതഫലമാണ് കാന്‍സര്‍.
ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യപ്പെടുന്നതും വിദേശനാണ്യം നേടിത്തരുന്നതുമായ ഇന്ത്യന്‍ സുഗന്ധവ്യജ്ഞനങ്ങള്‍ക്ക് കാന്‍സറിനെ പ്രതിരോധിക്കാന്‍ മാത്രമല്ല, ഭേദമാക്കാനും കഴിയുമെന്നാണ് ഏറ്റവുമൊടുവില്‍ കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ പാചകത്തില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് മഞ്ഞളും മഞ്ഞള്‍പ്പൊടിയും. വന്‍കുടലിലെ അര്‍ബുദത്തെ പ്രതിരോധിക്കാനും ചികിത്സിക്കാനും മഞ്ഞള്‍ ഉത്തമമാണെന്നാണ് പുതിയ ഗവേഷണങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. അമേരിക്കയിലെ മിസൂറി സെന്റ് ലൂയിസ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പുതിയ പഠനത്തിന് പിന്നില്‍.

മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കര്‍ക്കുമിന്‍, സിലിമറിന്‍ എന്നീ രണ്ടു ഘടകങ്ങളാണ് കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷി നല്‍കുന്നത്. കരള്‍ രോഗത്തെ പ്രതിരോധിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. കരള്‍ രോഗത്തെ പ്രതിരോധിക്കാനും ഇവയ്ക്ക് ശേഷിയുണ്ട്. അതുകൊണ്ട് തന്നെ മഞ്ഞള്‍ ഭക്ഷണക്രമത്തിന്‍ന്റെ ഭാഗമാക്കാനും ഗവേഷകര്‍ ഉപദേശിക്കുന്നു.


Related News

മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"

access_timeOctober 04, 2019

ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ

തൃക്കോവിൽ മഹാദേവ ക്ഷേത്രം

access_timeDecember 17, 2018

പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....

ഏറ്റുമാനൂർ ശീ മഹാദേവ ക്ഷേത്രം തിരുവുത്സവം 2018

access_timeFebruary 18, 2018

പഞ്ചാക്ഷരിമന്ത്രങ്ങളാൽ‍ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്ൽ തീര്‍ഥാടകസഹസ്രങ്ങൾക്കു ദര്ശനപുണ്യം നൽകി