കാല്‍വരി മൌണ്ട് :കേരളത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം

person access_timeApril 11, 2017

സഞ്ചാരികളുടെ ഖല്‍ബ് കവര്‍ന്ന് കാല്‍വരി മൌണ്ട് .കേരളത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം . ഇടുക്കി -കട്ടപ്പന റോഡില്‍ കട്ടപ്പനയില്‍ നിന്നും പതിനേഴു കിലോമീറ്റര്‍ മാത്രം മാറിയാണ് സഞ്ചാരികളുടെ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ ഒരുക്കി കാല്‍വരി മൌണ്ട് കാത്തിരിക്കുന്നത് . പച്ചപ്പണിഞ്ഞ കുന്നിന്‍മുകളില്‍ കയറി താഴ്വാരത്തില്‍ കണ്ണും നട്ട് നിന്നാല്‍ നിങ്ങള്‍ മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും . ജലാശയത്തില്‍ കൊച്ചു കൊച്ചു പച്ച തുരുത്തുകള്‍ ആരുടെയും മനം കുളിര്‍ക്കുന്ന നയന മനോഹര വിസ്മയം ..!!! ഒപ്പം നേര്‍ത്ത തണുത്ത കാറ്റും .. പറഞ്ഞാല്‍ തിരില്ല ,……മനോഹര ദൃശ്യ ഭംഗി കാണുക ..കണ്ടാസ്വദിക്കുക ….!! യാത്രജീവിതത്തിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആസ്വദിച്ചിട്ടുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എന്നും മറ്റുള്ളവരോട് ഒരുമടിയും കൂടാതെ കാണണമെന്ന് പറയാൻ നിർദ്ദേശിക്കുന്ന സ്ഥലം.. അത്രക്കു മനോഹരമാണ് ഇവിടത്തെ കാഴ്ചകളും കോടമഞ്ഞും.. ആദ്യയാത്രയിൽ തന്നെ എന്നെ അത്രയേറെ കൊതിപ്പിച്ചു..ഇടുക്കിയിലെ ഈ സുന്ദരി. ചെറുതോണിയിൽ നിന്ന് 12 KM മാത്രം. ചെറുതോണി-കട്ടപ്പന റൂട്ടിലാണിത്. ഞാൻ പോയ റൂട്ട് Angamali-kothamangalam- neryamnagalam-cheruthoni-calvarimount Return cheruthoni-idukkidam-kulamav-muttam-thodupuzha-Angamaly സമീപ സ്ഥലങ്ങള്‍ … ഇടുക്കി ആര്‍ച് ഡാം …20 കിലോമീറ്റര്‍ (ഡാം ഇപ്പോള്‍ എല്ലാ ശനി ഞായര്‍ ദിവസങ്ങളില്‍ തുറക്കുന്നതാണ് ) അഞ്ചുരളി – 22 കിലോമീറ്റര്‍ തേക്കടി – .40 കിലോമീറ്റര്‍ രാമക്കല്‍മേട് -40 കിലോമീറ്റര്‍ മുന്നാര്‍ -100 കിലോമീറ്റര്‍ വാഗമണ്‍ -42 കിലോമീറ്റര്‍


Related News

മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"

access_timeOctober 04, 2019

ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ

തൃക്കോവിൽ മഹാദേവ ക്ഷേത്രം

access_timeDecember 17, 2018

പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....

ഏറ്റുമാനൂർ ശീ മഹാദേവ ക്ഷേത്രം തിരുവുത്സവം 2018

access_timeFebruary 18, 2018

പഞ്ചാക്ഷരിമന്ത്രങ്ങളാൽ‍ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്ൽ തീര്‍ഥാടകസഹസ്രങ്ങൾക്കു ദര്ശനപുണ്യം നൽകി