automobiles

ചുണക്കുട്ടിയായി പുതിയ മഹീന്ദ്ര KUV 100 NXT, വില 4.39 ലക്ഷം രൂപ

access_timeOctober 11, 2017

ഞ്ഞന്‍ എസ്.യു.വിയായി മഹീന്ദ്ര തറവാട്ടിലേക്കെത്തിയ KUV 100-ന്റെ പുതിയ പരികൃത പതിപ്പ് കമ്പനി പുറത്തിറക്കി. ചെറു വാഹനങ്ങള്‍ക്ക് അത്ര വശമില്ലാത്ത വ്യത്യസ്ത രൂപത്തില്‍ കഴിഞ്ഞ വര്‍ഷം തുടക്കത്തിലാണ് KUV 100 വിപണിയിലെത്തിയത്. എന്നാല്‍ കമ്പനിയുടെ പ്രതീക്ഷയ്‌ക്കൊത്ത വിജയം കൈവരിക്കാന്‍ ഇതിന് സാധിച്ചില്ല. ഈ തിരിച്ചടി മറികടക്കാനാണ് പുതിയ KUV എത്തിയത്. രൂപത്തില്‍ ചുരുക്കം ചില മാറ്റങ്ങള്‍ സഹിതം KUV 100 NXT എന്ന പുതിയ പേരിലാണ് പുതിയ പതിപ്പ് അവതരിച്ചത്. 4.39 ലക്ഷം രൂപ മുതല്‍ 7.33 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ മുംബൈ എക്‌സ്‌ഷോറൂം വില. K2, K4, K6, K8, K8 + എന്നീ വേരിയന്റുകളില്‍ KUV 100 NXT ലഭ്യമാകും. പുറംമോടിയില്‍ മുന്‍ഭാഗത്താണ് വാഹനത്തിലെ പ്രധാന മാറ്റം. ഹെഡ്ലൈറ്റും ഫോഗ് ലാംമ്പും ബോണറ്റും അടങ്ങിയ ഭാഗത്തിന്റെ ഡിസൈന്‍ മാറ്റിയിട്ടുണ്ട്. പുതിയ XUV 500-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കെണ്ടതാണ് ഗ്രില്‍ ഡിസൈന്‍. മുന്നിലും പിന്നിലും അലൂമിനിയം നിര്‍മിത സ്‌കിഡ് പ്ലേറ്റും ഇടംപിടിച്ചു. മുന്‍മോഡലിനെക്കാള്‍ 25 എംഎം നീളവും അധികമുണ്ട്, ഇതോടെ 3700 എംഎം ആയി ആകെ നീളം. ബോഡിക്ക് ചുറ്റും പ്ലാസ്റ്റിക്ക് ക്ലാഡിങ്ങും സ്ഥാനംപിടിച്ചു. ഇന്റഗ്രേറ്റഡ് റൂഫ് റെയില്‍, ടെയില്‍ ഗേറ്റ് സ്പോയിലര്‍, 15 ഇഞ്ച് മെഷീന്‍ കട്ട് അലോയി വീല്‍ എന്നിവ സ്പോര്‍ട്ടി ലുക്ക് വര്‍ധിപ്പിക്കും. ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റമാണ് അകത്തളത്തെ ആകര്‍ഷണം. ടോപ് സ്പെക്കില്‍ മാത്രമേ ടച്ച് സ്‌ക്രീന്‍ സിസ്റ്റം ലഭിക്കു. ബേസ് വേരിയന്റ് ഉള്‍വശം ഗ്രേ കളറിലും ടോപ് വേരിയന്റ് ആള്‍ ബ്ലാക്ക് കളറിലുമാണ് അണിയിച്ചൊരുക്കിയത്. സ്റ്റാന്റേര്‍ഡായി സിക്സ് സീറ്ററാണ് വാഹനം. മുന്‍ മോഡലലില്‍ നിന്ന് മെക്കാനിക്കല്‍ ഫീച്ചേഴ്സില്‍ ഒരു മാറ്റവുമില്ല. 1.2 ലിറ്റര്‍ പെട്രോള്‍, 1.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ പഴയപടി തുടരും. പെട്രോള്‍ എന്‍ജിന്‍ 83 പിഎസ് പവറും 115 എന്‍എം ടോര്‍ക്കുമേകുമ്പോള്‍ ഡീസല്‍ എന്‍ജിന്‍ 78 പിഎസ് പവറും 190 എന്‍എം ടോര്‍ക്കും നല്‍കും. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്. മാരുതി സുസുക്കി ഇഗ്‌നീസ്, ടൊയോട്ട എതിയോസ് ക്രോസ്, ഹ്യുണ്ടായി ഐ 20 ആക്ടീവ് എന്നിവയാണ് KUV 100 NXT-യുടെ മുഖ്യ എതിരാളി.

വിസ്മയം തീര്‍ത്ത് ഔഡി; സ്റ്റിയറിങ്ങും പെഡലുമില്ലാത്ത സ്വയം ഡ്രൈവിങ്ങ് കാര്‍

access_timeOctober 4, 2017

റ്റ ചാര്‍ജില്‍ 700 മുതല്‍ 800 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന സ്വയം ഡ്രൈവ് ചെയ്യുന്ന കാര്‍, ഫ്രാങ്ഫര്‍ട്ട് ഓട്ടോഷോയില്‍ ഔഡി അവതരിപ്പിച്ച കോണ്‍സെപ്റ്റ് കാറിന്റെ പേര് അയ്കോണ്‍. രൂപകല്‍പ്പനയിലെ പഠനവും സാങ്കേതികവിദ്യയുടെ പ്രകടനവും ഭാവിസഞ്ചാരശേഷിയുടെ സങ്കല്‍പ്പവുമാണ് അയ്കോണ്‍ എന്നാണ് ഔഡി പറയുന്നത്.വരുംദശകത്തിലെ വാഹനങ്ങളുടെ ആന്തരിക, ബാഹ്യരൂപങ്ങള്‍ എങ്ങനെയാകും എന്നതിന്റെ ഉദാഹരണമാണ് ഈ മോഡല്‍ എന്നാണ് ഔഡിയുടെ അവകാശവാദം. 5.44 മീറ്റര്‍ നീളവും 2.1 മീറ്റര്‍ വീതിയും 1.506 മീറ്റര്‍ ഉയരവുമുള്ള അയ്കോണ്‍ വലിയ കാറുകളുടെ ഗണത്തില്‍പ്പെട്ട വാഹനമാണ്. 3.47 മീറ്ററുള്ള വീല്‍ബേസ് തന്നെ ഔഡി എ8-നേക്കാള്‍ 24 സെന്റിമീറ്റര്‍ കൂടുതല്‍. പുറത്ത് നിന്ന് നോക്കുമ്പോള്‍ പോലും സഞ്ചാരികള്‍ക്ക് ഇരിക്കാനുള്ള കാബിനാണ് വാഹനത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം. മുന്നിലെയും പിന്നിലെയും ഗ്ലാസും ഗോളവടിവില്‍ പുറത്തേക്ക് തള്ളിനില്‍ക്കുന്ന വിന്‍ഡോകളും യാത്രക്കാര്‍ക്ക് വിശാലമായ സ്ഥലത്തിന്റെ പ്രതീതി നല്‍കുന്നു. മുന്നില്‍, തലകീഴായി വെച്ചതുപോലെയുള്ള ആറ് കോണ്‍ സിംഗിള്‍ ഫ്രെയിം ഗ്രില്‍ വരാന്‍ പോകുന്ന ഔഡി ഇലക്ട്രിക് വാഹനങ്ങളുടെയെല്ലാം മുഖമുദ്രയായിരിക്കും.വാഹനങ്ങളില്‍ പതിവുള്ള ഹെഡ്ലൈറ്റുകളും ടെയില്‍ ലാമ്പുകളും അയ്കോണിനില്ല. പകരം ആ സ്ഥലത്ത് വിന്യസിച്ച എല്‍.ഇ.ഡി പിക്സലുകള്‍ റോഡുപയോഗിക്കുന്ന മറ്റുള്ളവരുമായി ആശയവിനിമം നടത്താനുള്ള സാമഗ്രിയാണ്...ഉദാഹരണത്തിന്, നിര്‍ത്തിയിട്ട അയ്കോണിന് മുന്നിലൂടെ കാല്‍നടക്കാരന്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ മറ്റൊരു വാഹനം അപ്പുറത്ത് നിന്നും വരുന്നുണ്ടെങ്കില്‍ എല്‍.ഇ.ഡികള്‍ ചുവപ്പ് നിറത്തില്‍ പ്രകാശിക്കും, ഓടിക്കൊണ്ടിരിക്കുന്ന അയ്കോണ്‍ വേഗം കൂട്ടുകയാണെങ്കില്‍ റോഡിന് സമാന്തരമായി നാട പോലെ പ്രകാശം മുകളിലേക്കും വേഗം കുറക്കുകയാമെങ്കില്‍ താഴോട്ടും നീങ്ങും. ഇതൊന്നും പോരെങ്കില്‍ ഈ പ്രകാശബിന്ദുക്കള്‍ക്ക് റോഡിലേക്ക് അനിമേഷനുകള്‍ പ്രൊജക്റ്റ് ചെയ്യാനുമാവും.സ്വയം ഡ്രൈവിങ്ങ് വാഹനത്തിലെ റഡാര്‍, ലേസര്‍ സെന്‍സറുകള്‍ക്ക് റോഡിലെ വളവുതിരിവുകളും മുന്നിലെ പ്രതിബന്ധങ്ങളും മനസ്സിലാവുമെന്നതിനാലാണ് ഹെഡ്ലൈറ്റുകള്‍ പൂര്‍ണമായി ഉപേക്ഷിച്ചിരിക്കുന്നത്. ഭയപ്പെടേണ്ട, ഇരുട്ടുള്ള സ്ഥലത്ത് കാര്‍ നിര്‍ത്തി പുറത്തിറങ്ങുന്നവര്‍ക്ക് വഴിയില്‍ വെളിച്ചം വീഴ്ത്തന്‍ ഒരു കൊച്ച് ഡ്രോണും പറന്നിറങ്ങിക്കൊള്ളും. മുന്നിലേക്കും പിന്നിലേക്കും നീക്കാനും വശങ്ങളിലേക്ക് തിരിക്കാനും കഴിയുന്ന രണ്ട് സ്വതന്ത്ര സീറ്റുകള്‍ മുന്നിലും അപ്ഹോള്‍സ്റ്റര്‍ ചെയ്ത ബെഞ്ച് സീറ്റ് പിറകിലുമുള്ള കാറിന്റെ ഡോറുകള്‍ മുന്നിലേക്കും പിന്നിലേക്കുമായിട്ടാണ് തുറക്കുന്നത്. അതിനാല്‍ ബി പില്ലര്‍ ഇല്ല. ഇത് വാഹനത്തിനുള്ളില്‍ കൂടുതല്‍ സ്ഥലമുണ്ടെന്ന പ്രതീതിയും ജനിപ്പിക്കും. അരമീറ്റര്‍ വരെ മുന്നോട്ടും പിന്നോട്ടും നീക്കാവുന്ന മുന്‍സീറ്റുകള്‍ 15 ഡിഗ്രി വരെ ഇടത്തോട്ടും വലത്തോട്ടും തിരിക്കാമെന്നതിന് പുറമെ സീറ്റുകളുടെ ഉയരവും ക്രമീകരിക്കാം. ഇടത്തേക്കും വലത്തേക്കുമായി മൊത്തം 30 ഡിഗ്രി തിരിക്കാവുന്ന സീറ്റുകള്‍ കൊണ്ട് രണ്ട് പ്രയോജനമുണ്ട് - പുറത്തേക്ക് തിരിച്ചാല്‍ യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും എളുപ്പം, ഉള്ളിലേക്ക് തിരിച്ചാല്‍ ഓടുന്ന വണ്ടിയില്‍ സഞ്ചാരികള്‍ക്ക് പരസ്പരം മുഖത്ത് നോക്കി കാര്യങ്ങള്‍ പറയുകയും കേള്‍ക്കുകയും ചെയ്യാം. ഉള്ളിലിരിക്കുന്നവര്‍ക്ക് അവര്‍ കാറിലല്ല സ്റ്റാര്‍ ഹോട്ടലിന്റെ ലോഞ്ജിലാണിരിക്കുന്നതെന്നാണ് തോന്നുക. വാഹനങ്ങളില്‍ പതിവുള്ള സ്റ്റിയറിങ്ങ്, ബ്രേക്ക് / ആക്സിലറേറ്റര്‍ പെഡലുകള്‍, ഡയലുകള്‍, നോബുകള്‍...ഒന്നുമില്ലാത്ത ഡാഷ് ബോഡ് തന്നെ ഈ പ്രതീതിക്ക് പ്രഥമകാരണം. സ്വയം വഴി കണ്ടെത്തി ഓടാന്‍ ശേഷിയുള്ള കാറില്‍ എന്തിനാണ് ഡ്രവര്‍ക്ക് വേണ്ടസാമഗ്രികള്‍? അതാണ് ഔഡിയുടെ ഭാവനയിലെ ഭാവികാര്‍. വിന്‍ഡ്ഷീല്‍ഡിനടിയില്‍ തുടങ്ങി ഇരുവശത്തേയും ഡോറുകളുടെ ആംറെസ്റ്റിന് മുകളിലൂടെ വ്യാപിച്ചുകിടക്കുന്ന ടച്ച് സ്‌ക്രീന്‍ ഓരോ യാത്രികനും സിനിമ കാണാനും ഇന്റര്‍നെറ്റില്‍ സര്‍ച്ച് ചെയ്യാനുമൊക്കെ സൗകര്യമൊരുക്കുന്നു. ഇതിന് പുറമെ കാറുടമയെ സാഹായിക്കാന്‍ ഒരു ഡിജിറ്റല്‍ സഹായി -പിഐഎ- കൂടിയുണ്ട്. യാത്രക്കാരന്റെ ഫോണ്‍ വെച്ച് ആളെ തിരിച്ചറിയുന്ന ഈ സഹായി അയാളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കാറിനുള്ളിലെ വെളിച്ചം സീറ്റിന്റെ പൊസിഷന്‍ ഇന്‍ഫോടെയിന്‍മെന്റ് ലേ ഔട്ട് എന്നിവയെല്ലാം സജ്ജമാക്കും.കാറിന്റെ തറയ്ക്ക് കീഴില്‍ സ്ഥാപിച്ച പലക പോലെ ചതുരാകൃതിലുള്ള ബാറ്ററിയും ചക്രങ്ങള്‍ കറക്കാന്‍ മുന്‍-പിന്‍ ആക്സിലുകളില്‍ വെച്ച നാല് ഇലക്ട്രിക് മോട്ടോറുകളുമാണ് അയ്കോണിലെ യന്ത്രസാമഗ്രികള്‍. ഇവ അല്‍പ്പം സ്ഥലം മാത്രമേ അപഹരിക്കുന്നുള്ളു എന്നതിനാല്‍ സഞ്ചാരികള്‍ക്കും ലഗേജിനും സ്ഥലം ഉദാരമായി ലഭിക്കും. നാല് മോട്ടോറുകള്‍ ചേര്‍ന്ന് 350 എച്ച്പിയോളം കരുത്ത്് നല്‍കുന്ന അയ്കോണിന് 130 കിലോമീറ്റര്‍ വരെ സ്പീഡില്‍ അനായാസമായി സഞ്ചരിക്കനാവും.

മെഴ്‌സിഡസ് ബെന്‍സ് സി.എല്‍.എ 2017 ഇന്ത്യന്‍ വിപണിയില്‍

access_timeDecember 14, 2016

ന്യൂദല്‍ഹി: ജര്‍മ്മന്‍ വാഹന നിര്‍മ്മാതാക്കളായ മെഴ്‌സിഡസ് ബെന്‍സിന്റെ പുതുക്കിയ സി.എല്‍.എ 2017 മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. ഡിസൈനിലും ഫീച്ചറുകളിലും ഏറെ മാറ്റത്തോടെയാണ് വാഹനമെത്തിയിരിക്കുന്നത്.

ഇന്ധനക്ഷമത കുറയ്ക്കുന്ന ഡ്രൈവിംഗ് ശീലങ്ങള്‍ എന്തൊക്കെ?

access_timeDecember 13, 2016

ഇന്ധനക്ഷമത കൂടിയ വാഹനങ്ങള്‍ക്കും മൈലേജ് കുറയുമ്പോള്‍ ഉപഭോക്താക്കള്‍ സ്വാഭാവികമായും നിര്‍മാതാക്കളെ കുറ്റം പറയും. എന്നാല്‍ ഇന്ധനക്ഷമത കുറയുന്നതിന്റെ പ്രധാന കാരണം ഡ്രൈവിങ് ശീലത്തിലെ പിഴവുകളാണെന്നു പറയുന്നു പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ്. വെറുതെ പറയുകയല്ല ഫോര്‍ഡ് മോട്ടോര്‍ കമ്പനി.

റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ കരുത്തനില്‍ കരുത്തനായ 750 സിസി.

access_timeNovember 29, 2016

ദീര്‍ഘനാള്‍ നീണ്ട കാത്തിരിപ്പിനു ശേഷം റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ കരുത്തനില്‍ കരുത്തനായ 750 സിസി മോഡല്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ നിരത്തിലെത്താനൊരുങ്ങുന്നു. ഐഷര്‍ മോട്ടോഴ്‌സിന്റെ ഇരുചക്ര വാഹന വിഭാഗമായ റോയല്‍ എന്‍ഫീല്‍ഡ് ആദ്യമായി വികസിപ്പിച്ചെടുത്ത ട്വിന്‍ സിലിണ്ടര്‍ എഞ്ചിനായിരിക്കും ഈ കരുത്തന് ശക്തി പകരുക. 50 സിസി എന്‍ഫീല്‍ഡ് നിരത്തിലെത്തുന്നതോടെ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, ട്രയംഫ് ബോണ്‍വില്ല എന്നീ ബൈക്കുകളാണ് ...... 750 സിസി എന്‍ഫീല്‍ഡ് നിരത്തിലെത്തുന്നതോടെ ഹാര്‍ലി ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750, ട്രയംഫ് ബോണ്‍വില്ല എന്നീ ബൈക്കുകളാണ് തിരിച്ചടി നേരിടുക. യൂറോപ്യന്‍ വിപണിയും മുന്നില്‍കണ്ടു നിര്‍മിക്കുന്ന 750 സിസി ബൈക്കിനു യൂറോ 4 നിലവാരം ഉണ്ടായേക്കും. ഏകദേശം 3-4 ലക്ഷം വരെയായിരിക്കും വിപണി വില. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് അവസാന രണ്ടു മാസത്തില്‍ 30 ശതമാനത്തിലേറെ വില്‍പനയാണ് കമ്പനി സ്വന്തമാക്കിയത്. ഇതിനൊപ്പം രാജ്യത്ത് റോയല്‍ എന്‍ഫീല്‍ഡിന്റെ മൂന്നാം നിര്‍മാണശാല അടുത്ത വര്‍ഷം ചെന്നൈയ്ക്കടുത്ത് വള്ളംവടഗലില്‍ ആരംഭിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

ചേതക്കിനെ വീണ്ടും പുതുക്കി അവതരിപ്പിച്ച് ബജാജ്

access_timeNovember 29, 2016

ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ആവേശമായിരുന്ന ചേതക്കിനെ വീണ്ടും പുതുക്കി അവതരിപ്പിച്ച് സ്‌കൂട്ടര്‍ ശ്രേണിയില്‍ ആധിപത്യം ഉറപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ചേതക്ക് രണ്ടാം പതിപ്പ് അടുത്ത വര്‍ഷം പകുതിയോടെ രാജ്യത്തെത്താനാണ് സാധ്യത. നാല് പതിറ്റാണ്ടോളം ഇന്ത്യയില്‍ എതിരാളികളില്ലാതെ മുന്നേറിയ ചേതക്ക് രണ്ടാം വരവിലും അതെ വിജയം ആവര്‍ത്തിക്കുമെന്നാണ് ബജാജ് സ്വപ്‌നം കാണുന്നത്‌. 1972-ല്‍ പുറത്തിറങ്ങിയ ചേതക്കിന്റെ പടയോട്ടം 2006-ലാണ് ബജാജ് അവസാനിപ്പിച്ചത്. മൈലേജും കരുത്തുമേറിയ ഇരുചക്ര വാഹനങ്ങളുടെ കടന്നുകയറ്റത്തോടെ ചേതക്കിന്റെ വിപണി മൂല്യത്തില്‍ ഇടിവ് നേരിട്ടത്തോടെയാണ് സ്‌കൂട്ടര്‍ നിര്‍മാണം അവസാനിപ്പിച്ച് കമ്പനി പൂര്‍ണമായും ശ്രദ്ധ ബൈക്കിലേക്ക് കേന്ദ്രീകരിച്ചത്. വാഹനത്തിന്റെ മെക്കാനിക്കല്‍ ഫീച്ചേര്‍സ് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടിട്ടില്ല.ഫോര്‍ സ്‌ട്രോക്ക് എയര്‍കൂള്‍ഡ് 125 സിസി എഞ്ചിനോ അല്ലെങ്കില്‍ 150 സിസി എഞ്ചിനോ ആയിരിക്കും.

പോര്‍ഷെ മകാന്‍ ആര്‍ 4 ഇന്ത്യന്‍ വിപണിയില്‍

access_timeNovember 25, 2016

ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളായ പോര്‍ഷെയുടെ കോംപാക്റ്റ് എസ്യുവി മകാന്റെ പുതിയ പതിപ്പ് ആര്‍ 4 ഇന്ത്യന്‍ വിപണിയില്‍. മകാന്റെ മൂന്നു പതിപ്പുകള്‍ക്കു പുറമേയാണ് നാലാമത്തെ വേരിയന്റ് ആര്‍4 വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഔഡി RS 7 പെര്‍ഫോമന്‍സ് ഇന്ത്യയില്‍: വില 1.59 കോടി

access_timeNovember 16, 2016

6100-6800 ആര്‍പിഎമ്മില്‍ 44 ബിഎച്ച്പി കൂട്ടി പവര്‍ 596 ബിഎച്ച്പി ആക്കി വര്‍ധിച്ചു. 700 എന്‍എം ടോര്‍ക്കും എഞ്ചിന്‍ നല്‍കും