ജനിക്കുന്നത്​ ആണോ പെണ്ണോ, അമ്മയുടെ ബി.പി നോക്കി ക​ണ്ടെത്താം

person access_timeJanuary 16, 2017

ഭാവിയിൽ ജനിക്കാൻ പോകുന്ന കുഞ്ഞ്​ ഏതെന്ന്​ അറിയണോ? നിങ്ങളുടെ രക്​തസമ്മർദ്ദം പറയും​ ജനിക്കാൻ പോകുന്ന കുഞ്ഞ്​ ആണോ പെണ്ണോ എന്ന്​. പുതിയ പഠനം പറയുന്നത്​ അമ്മയുടെ രക്​ത സമ്മർദ്ദം പരിശോധിച്ച്​ ജനിക്കാൻ പോകുന്ന കുഞ്ഞ്​ ആണോ പെണ്ണോ എന്ന്​ തിരിച്ചറിയാമെന്നാണ്​.

ഗർഭിണയാകുന്നതിന്​ തൊട്ടുമുമ്പ്​ രക്​തസമ്മർദ്ദം കുറവാണെങ്കിൽ പെൺകുഞ്ഞിനും രക്​ത സമ്മർദ്ദം കൂടുത​െലങ്കിൽ ആൺകുഞ്ഞിനും ജൻമം നൽകാൻ സാധ്യത കൂടുതലെന്ന്​​ പഠനം പറയുന്നു.

കാനഡയിലെ മൗണ്ട്​ സിനായി ആശുപത്രിയിലെ എന്‍ഡോക്രിനോളജിസ്റ്റ്‌ ഡോ.രവി രത്​നാകര​െൻറ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ്​ ഇൗ നിഗമനം.

അമ്മയുടെ രക്​തസമ്മർദ്ദം കുഞ്ഞി​െൻറ ലിംഗ നിർണയത്തിന്​ സഹായിക്കുന്ന ഘടകമാണെന്നത്​ ഇതുവരെയും അംഗീകരിച്ചിരുന്നില്ലെന്ന്​ ഗവേഷകൻ രവി രത്​നാകരൻ പറയുന്നു.

സമീപഭാവിയിൽ തന്നെ ഗർഭിണിയാകാൻ തയാറെടുക്കുന്ന 1411 യുവതികളെ നിരീക്ഷിച്ചതിൽ നിന്നാണ്​ ഇൗ നിഗമനത്തിലെത്തിയത്​. (ഇവർ ശരാശരി ആറു മാസത്തിനുള്ളിൽ ഗർഭിണികളായി). ഇവരുടെ രക്​ത സമ്മർദ്ദം, പ്രമേഹം, കൊളസ്​ട്രോൾ, ട്രൈ ഗ്ലിസറൈഡ്​സ്​ എന്നിവ പരിശോധിച്ച്​ രേഖപ്പെടുത്തി. ഗർഭിണിയായശേഷം പ്രസവം വരെയും ഇവരുടെ ആരോഗ്യകാര്യങ്ങൾ നിരീക്ഷിച്ചു.

ഇവരിൽ 739​ പേർക്ക് ​ ആൺകുട്ടികളും 672 പേർക്ക് ​പെൺകുട്ടികളുമാണ്​ ജനിച്ചത്​. പ്രസവത്തിനു ശേഷം മുമ്പ്​ രേഖപ്പെടുത്തിയ ഇവരുടെ ആരോഗ്യനില അവലോകനം ചെയ്​തപ്പോൾ ആൺകുട്ടി ജനിച്ചവർക്ക്​ പെൺകുട്ടിയുണ്ടായവരേക്കാൾ രക്​തസമ്മർദ്ദം കൂടുതലായിരുന്നതായി​ കണ്ടെത്താനായി​.

അമ്മയിലെ കൂടിയ രക്​ത സമ്മർദ്ദം ആൺകുട്ടിക്കുള്ള സാധ്യത പ്രവചിക്കാൻ കഴിയുന്ന ഘടകമാണെന്ന്​ തെളിയിക്കുന്ന ഇൗ ഗവേഷണം ഹൈപ്പർടെൻഷനെ കുറിച്ചുള്ള അമേരിക്കൻ ജേണലിലാണ്​ പ്രസിദ്ധീകരിച്ചത്​. 


Related News

മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"

access_timeOctober 04, 2019

ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ

തൃക്കോവിൽ മഹാദേവ ക്ഷേത്രം

access_timeDecember 17, 2018

പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....

ഏറ്റുമാനൂർ ശീ മഹാദേവ ക്ഷേത്രം തിരുവുത്സവം 2018

access_timeFebruary 18, 2018

പഞ്ചാക്ഷരിമന്ത്രങ്ങളാൽ‍ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്ൽ തീര്‍ഥാടകസഹസ്രങ്ങൾക്കു ദര്ശനപുണ്യം നൽകി