വാട്​സ്​ ആപ്പിൽ സുരക്ഷ വീഴ്​ച

person access_timeJanuary 16, 2017

കാലിഫോർണിയ: എൻഡ്​ ടു എൻഡ്​ എൻസ്​ക്രിപ്​ഷൻ ഉൾപ്പെടെയുള്ള സുരക്ഷ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടു​ണ്ടെ ങ്കിലും വാട്​സ്​ ആപ്പിൽ നിന്നും ഉപഭോക്​താക്കളുടെ വിവരങ്ങൾ ചോരുന്നതായി റിപ്പോർട്ട്​.

ഗാർഡിൻ ദിനപത്രമാണ്​ ഇത്​ സംബന്ധിച്ച വാർത്ത പുറത്ത്​ വിട്ടത്​. വാട്​സ്​ ആപ്പിൽ ഉപഭോക്​താക്കൾ അയക്കുന്ന സന്ദേശങ്ങൾ സർക്കാർ എജൻസികൾ ഉൾപ്പെടയുള്ളവർക്ക്​ വായിക്കാൻ സാധിക്കുമെന്നാണ്​ പുതിയ പഠനം പറയുന്നത്​.

തോബിയാസ്​ ബോയിൽട്ടർ എന്ന സുരക്ഷ ഗവേഷകനാണ്​  സുരക്ഷ വീഴ്​ച​ കണ്ടെത്തിയത്​. ​വാട്​സ്​ ആപ്പിലൂടെ അയക്കുന്ന സന്ദേശങ്ങളെ കുറിച്ച്​ സർക്കാർ എജൻസികൾക്ക് വിവരം നൽകാൻ​ വാട്​സ്​ ആപ്പിന്​ ഇതിലൂടെ കഴിയും എന്നാണ്​ ഗവേഷക​െൻറ അവകാശവാദം. ഇക്കാര്യം കഴിഞ്ഞ വർഷം തന്നെ വാട്​സ്​ ആപ്പിനെ അറിയിച്ചിരുന്നുവെങ്കിലും പ്രശ്​നം പരിഹരിച്ച്​ കൊണ്ടിരിക്കുകയാണെന്ന മറുപടിയാണ്​ ലഭിച്ച​െതന്ന്​ ഗവേഷകൻ പറഞ്ഞു.

എന്നാൽ ഇത്തരത്തിലൊരു സുരക്ഷ വീഴ്​ച ഉണ്ടായിട്ടില്ലെന്നാണ്​ വാട്​സ്​ ആപ്പി​െൻറ ഒൗദ്യോഗിക നിലപാട്​. എൻഡ്​ ടു എൻഡ്​ എൻക്രിപ്​ഷൻ പുർണ സുരക്ഷിതമാണെന്നും സർക്കാരുകൾക്ക്​ വാട്​സ്​ ആപ്പിലെ വ്യക്​തികളുടെ​ സന്ദേശങ്ങൾ വായിക്കാൻ സാധിക്കില്ലെന്നും കമ്പനി അറിയിച്ചു.


Related News

മൃഗങ്ങളുടെ അവകാശങ്ങളും സംരക്ഷണവും ഉറപ്പു വരുത്താൻ ഇന്ന് "ലോക മൃഗ ദിനം"

access_timeOctober 04, 2019

ഒക്ടോബർ 4, മൃഗങ്ങളുടെ സംരക്ഷകനായ ഫ്രാൻസിസ് ഓഫ് അസ്സീസ്സി യുടെ ഓർമ്മക്കായി , ലോക മൃഗ ദിനമായി ആചരിച്ചു പോരുന്നു. ഭൂമിയുടെ അവകാശികളായ

തൃക്കോവിൽ മഹാദേവ ക്ഷേത്രം

access_timeDecember 17, 2018

പുതപ്പള്ളി കവലയിലെ ആറാട്ട് സ്വീകരണം ഡിസംബർ 23 -ാം തീയതി തത്സമയം....

ഏറ്റുമാനൂർ ശീ മഹാദേവ ക്ഷേത്രം തിരുവുത്സവം 2018

access_timeFebruary 18, 2018

പഞ്ചാക്ഷരിമന്ത്രങ്ങളാൽ‍ മുഖരിതമായ അന്തരീക്ഷത്തിൽ ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തില്ൽ തീര്‍ഥാടകസഹസ്രങ്ങൾക്കു ദര്ശനപുണ്യം നൽകി