കാഴ്ച്ചയുടെ പൊൻവസന്തം ഒരുക്കി വാഗമണ്‍ തടാകം

person access_timeMay 03, 2017

വാഗമണ്‍ എന്നുകേള്‍ക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ മിന്നിമറയുന്ന ചിത്രം അവിടുത്തെ മനോഹരങ്ങളായ മൊട്ടക്കുന്നുകളാണ് . എന്നാല്‍ ...

Latest News

ബാവലി കബനി വഴി ഒരു യാത്ര

access_timeMay 03, 2017

വിഷു ദിനത്തിൽ അന്ന് വെള്ളിയാഴ്ച ഒരുപാട് മാസങ്ങൾക്ക് ശേഷം കുറ്റിക്കടവ് (എന്റെ മഹല്ലിൽ) പള്ളിയിൽ കൂടിയ ഒരു ആനന്ദം, പള്ളിയിൽ നിന്നിറങ്ങി ഭക്ഷണ ശേഷം വീട്ട് മുറ്റത്തെ ഊഞ്ഞാലിൽ കിടന്നു വിശ്രമിക്കവെ തോന്നിയ ഒരു മോഹം , സബാനെ കൂട്ടിനു വിളിച്ചു അവൻ ബൈക്കെടുത്തു വന്നു, ടയറ് ഒന്ന് നോക്കിയപ്പോൾ പഞ്ചർ, പണി പാളിയോ ,,

നാടുകാണി ഗൂഡല്ലൂർ

access_timeMay 03, 2017

വന്യസൗന്ദര്യം തഴുകുന്ന നാടുകാണി ഗൂഡല്ലൂർ ചുരത്തിലൂടെ ഒരു യാത്ര

മനം കുളിര്‍പ്പിക്കുന്ന വശ്യതയുമായി അതിരപ്പിള്ളി -മലക്കപ്പാറ യാത്ര

access_timeApril 29, 2017

മനം കുളിര്‍പ്പിക്കുന്ന വശ്യതയുമായി അതിരപ്പിള്ളി -മലക്കപ്പാറ യാത്ര

കാല്‍വരി മൌണ്ട് :കേരളത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം

access_timeApril 11, 2017

സഞ്ചാരികളുടെ ഖല്‍ബ് കവര്‍ന്ന് കാല്‍വരി മൌണ്ട് .കേരളത്തില്‍ കണ്ടിരിക്കേണ്ട മനോഹരമായ സ്ഥലം . ഇടുക്കി -കട്ടപ്പന റോഡില്‍ കട്ടപ്പനയില്‍ നിന്നും പതിനേഴു കിലോമീറ്റര്‍ മാത്രം മാറിയാണ് സഞ്ചാരികളുടെ മനം കുളിര്‍ക്കുന്ന കാഴ്ചകള്‍ ഒരുക്കി കാല്‍വരി മൌണ്ട് കാത്തിരിക്കുന്നത് . പച്ചപ്പണിഞ്ഞ കുന്നിന്‍മുകളില്‍ കയറി താഴ്വാരത്തില്‍ കണ്ണും നട്ട് നിന്നാല്‍ നിങ്ങള്‍ മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും . ജലാശയത്തില്‍ കൊച്ചു കൊച്ചു പച്ച തുരുത്തുകള്‍ ആരുടെയും മനം കുളിര്‍ക്കുന്ന നയന മനോഹര വിസ്മയം ..!!! ഒപ്പം നേര്‍ത്ത തണുത്ത കാറ്റും .. പറഞ്ഞാല്‍ തിരില്ല ,……മനോഹര ദൃശ്യ ഭംഗി കാണുക ..കണ്ടാസ്വദിക്കുക ….!! യാത്രജീവിതത്തിൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ആസ്വദിച്ചിട്ടുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ എന്നും മറ്റുള്ളവരോട് ഒരുമടിയും കൂടാതെ കാണണമെന്ന് പറയാൻ നിർദ്ദേശിക്കുന്ന സ്ഥലം.. അത്രക്കു മനോഹരമാണ് ഇവിടത്തെ കാഴ്ചകളും കോടമഞ്ഞും.. ആദ്യയാത്രയിൽ തന്നെ എന്നെ അത്രയേറെ കൊതിപ്പിച്ചു..ഇടുക്കിയിലെ ഈ സുന്ദരി. ചെറുതോണിയിൽ നിന്ന് 12 KM മാത്രം. ചെറുതോണി-കട്ടപ്പന റൂട്ടിലാണിത്. ഞാൻ പോയ റൂട്ട് Angamali-kothamangalam- neryamnagalam-cheruthoni-calvarimount Return cheruthoni-idukkidam-kulamav-muttam-thodupuzha-Angamaly സമീപ സ്ഥലങ്ങള്‍ … ഇടുക്കി ആര്‍ച് ഡാം …20 കിലോമീറ്റര്‍ (ഡാം ഇപ്പോള്‍ എല്ലാ ശനി ഞായര്‍ ദിവസങ്ങളില്‍ തുറക്കുന്നതാണ് ) അഞ്ചുരളി – 22 കിലോമീറ്റര്‍ തേക്കടി – .40 കിലോമീറ്റര്‍ രാമക്കല്‍മേട് -40 കിലോമീറ്റര്‍ മുന്നാര്‍ -100 കിലോമീറ്റര്‍ വാഗമണ്‍ -42 കിലോമീറ്റര്‍

പറമ്പികുളത്തേക്ക് ഒരു യാത്ര

access_timeApril 08, 2017

കടലും കടുവയും തമ്മിൽ വല്ല ബന്ധവുമുണ്ടോ..? അതുമല്ലെങ്കിൽ പറമ്പിക്കുളത്ത് കടലുണ്ടോ ..? ചോദ്യം ഓർമ്മയിലിരിക്കട്ടെ ഉത്തരം വരികൾ തരുമെന്ന വിശ്വാസത്തോടെ... കേരള തമിഴ്നാട് അതിർത്തി പങ്കിടുന്ന വെങ്ങോലി മലയും ഷോളയാർ കാടുകളും നെല്ലിയാമ്പതി റിസർവ് ഫോറസ്റ്റും ആനമല കടുവ സങ്കേതവും കൊണ്ട് ചുറ്റപ്പെട്ട് സഹ്യപർവ്വതത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കുമാർ സവിശേഷതയുള്ള ആറുനൂറ്റി നാല്പത്തി മൂന്ന് ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന പറമ്പിക്കുളം; പെരിയാർ ടൈഗർ റിസർവിന് ശേഷം രണ്ടായിരത്തിപത്തിലാണ് ടൈഗർ റിസർവ് ആയി പ്രഖ്യാപിച്ചത്.